യു.കെ.വാര്‍ത്തകള്‍

ഇന്ത്യന്‍ വംശജയായ യുവതി കാര്‍ഡിഫില്‍ കൊല്ലപ്പെട്ടു

വ്യാഴാഴ്ച രാവിലെ കാര്‍ഡിഫില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ വംശജയായ യുവതി കാര്‍ഡിഫില്‍ കൊല്ലപ്പെട്ടു. നിരോധ കലപ്നി നിവുന്‍ഹെല്ല എന്ന 32 കാരിയാണ് കൊല്ലപ്പെട്ടത്. രാവിലെ ഏഴരമണിയോടെ സംഭവസ്ഥലത്ത് എത്തിയ പാരാമെഡിക്സ് അവരുടെ ജീവന്‍ രക്ഷിക്കാന്‍ കഠിന യജ്ഞം നടത്തിയെങ്കിലും, സംഭവസ്ഥലത്ത് വെച്ചു തന്നെ അവര്‍ മരണമടയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരോധയുമായി പരിചയമുള്ള ഒരു 37കാരനെ സ്പ്ലോട്ടിലെ സീവാള്‍ റോഡില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

സംഭവത്തിന് ദൃക്സാക്ഷികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പോലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. സൗത്ത് മോര്‍ഗന്‍ പ്ലേസ്, അല്ലെങ്കില്‍, വെല്ലിംങ്ടണ്‍ സ്ട്രീറ്റ്, ക്ലെയര്‍ റോഡ്, പെനാര്‍ത്ത് റോഡ്, ടുന്‍ഡാല്‍ സ്ട്രീറ്റ് എന്നിവ ഉള്‍പ്പട്രെ സീവാള്‍ റോഡില്‍ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കും ഇടയില്‍ ഉണ്ടായിരുന്ന ഒരു ചാര നിറത്തിലുള്ള ഫോര്‍ഡ് ഫീസ്റ്റ കാറുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പോലീസ് പ്രധാനമായും തേടുന്നത്.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions