നാട്ടുവാര്‍ത്തകള്‍

'ജോലിയില്ലാത്ത ഭര്‍ത്താവിനെ പരിഹസിക്കുന്നത് മാനസിക പീഡനത്തിന് തുല്യം'; വിവാഹമോചനത്തിന് അനുമതി നല്‍കി കോടതി

ജോലിയില്ലാതെ സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന ഭര്‍ത്താവിനെ പരിഹസിക്കുന്നത് മാനസിക പീഡനത്തിന് തുല്യമാണെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ദുര്‍ഗ് സ്വദേശികളായ ദമ്പതികളുടെ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ജോലി നഷ്ടപ്പെട്ടതനാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടിയിരിക്കുമ്പോള്‍ ഭര്‍ത്താവിനെ പരിഹസിക്കുക, കാരണങ്ങളില്ലാതെ ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് പോവുക, കോടതി നടപടിക്രമങ്ങളില്‍ കൃത്യമായി ഹാജരാകാതിരിക്കുക എന്നീ കാര്യങ്ങള്‍ പരിഗണിച്ച് കോടതി വിവാഹമോചനം അനുവദിച്ചു. ജസ്റ്റിസ് രജനി ദുബെ, ജസ്റ്റിസ് അമിതേന്ദ്ര കിഷോര്‍ പ്രസാദ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു തീരുമാനം.

1996ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. 19 വയസുള്ള മകളും 16 വയസുള്ള മകനുമാണ് ഇവര്‍ക്കുള്ളത്. കോവിഡ് സമയത്തായിരുന്നു ഭര്‍ത്താവിന്റെ ജോലി നഷ്ടമായത്. ഇതോടെ വല്ലാത്ത സാമ്പത്തിക ഞെരുക്കമായിരുന്നു അനുഭവിക്കേണ്ടി വന്നത്. ഈ സമയങ്ങളിലെല്ലാം ഭാര്യ ഇയാളെ പരിഹസിച്ചിരുന്നു.

2020 ഓഗസ്റ്റില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് അഭിഭാഷകയായ ഭാര്യ മകളെയും കൂട്ടി മറ്റൊരിടത്തേക്ക് താമസം മാറി. 2020 സെപ്റ്റംബര്‍ മുതല്‍ ഇരുവരും രണ്ടിടങ്ങളിലേക്ക് താമസം മാറ്റിയിരുന്നു.ഭാര്യയുടെ പ്രവര്‍ത്തികള്‍ മാനസിക പീഡനത്തിന് തുല്യമാണെന്ന കോടതി നിരീക്ഷണത്തിന് പിന്നാലെയാണ് വിവാഹമോചനം അനുവദിച്ചത്.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions