യു.കെ.വാര്‍ത്തകള്‍

അഭയാര്‍ത്ഥി വിഷയം: സര്‍ക്കാരിനോടുള്ള അതൃപ്തി കൂടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

അഭയാര്‍ത്ഥി വിഷയം കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാകുകയാണ്. അധികാരത്തിലേറി ഒരു വര്‍ഷം പിന്നീടവേ അഭയാര്‍ത്ഥികളോടുള്ള നിലപാട് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിനോടുള്ള അതൃപ്തി പലരും പ്രകടമാക്കി കഴിഞ്ഞു.

അഭയാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളാണ് ജനങ്ങളെ പ്രകോപിപ്പിക്കുന്നത്. ഹോട്ടലുകളില്‍ താമസവും ആരോഗ്യകാര്യങ്ങളിലെ സഹായങ്ങളും ഉള്‍പ്പെടെ നല്‍കുന്നത് അനധികൃതമായി എത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്. വലിയ തോതിലാണ് ഇംഗ്ലീഷ് ചാനലിലൂടെ കുടിയേറ്റം നടക്കുന്നത്. ഇനിയെങ്കിലും സര്‍ക്കാര്‍ കര്‍ശന നിലപാട് എടുത്തില്ലെങ്കില്‍ ഇനി അധികാരം സ്വപ്‌നം കാണേണ്ടെന്നാണ് റിപ്പോര്‍ട്ട്.

യൂഗോവ് സര്‍വ്വേയില്‍ അഭയാര്‍ത്ഥി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതായി 70 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. അഭയാര്‍ത്ഥിത്വവും ഇമിഗ്രേഷനും രാജ്യത്തെ പ്രധാന പ്രതിസന്ധികളെന്ന് പത്തില്‍ നാലു പേര്‍ പറയുന്നു.

റിഫോം യുകെയുടെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ടിരുന്നു. റിഫോം യുകെ മുന്നേറുന്നത് മറ്റുപാര്‍ട്ടികളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. .

സ്വന്തം രാജ്യത്ത്‌സുരക്ഷിതമായി കഴിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും അനധികൃത കുടിയേറ്റത്തോട് ദയയില്ലെന്നുമാണ് റിഫോം യുകെയുടെ നിലപാട്. ഇതിനു തടയിടാന്‍ ലേബര്‍ പാര്‍ട്ടി കുടിയേറ്റ വിരുദ്ധ നിലപാട് കടുപ്പിക്കണമെന്നാണ് ആവശ്യം.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions