നാട്ടുവാര്‍ത്തകള്‍

നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത് നാലുകോടിയുടെ ഹെെബ്രിഡ് കഞ്ചാവ്; ഒരാള്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹെെബ്രിഡ് കഞ്ചാവ് പിടികൂടി. തായ്‌ലന്‍ഡില്‍ നിന്ന് ക്വാലാലംപൂര്‍ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് വിമാനത്താവളത്തിലെ കസ്റ്റംസ് സംഘം പിടികൂടിയത്. സംഭവത്തില്‍ ഇരിഞ്ഞാലക്കുട സ്വദേശിയായ സിബിനെ കസ്റ്റിഡിയിലെടുത്തു. സിബിനില്‍ നിന്നും 4.1 കിലോ ഹെെബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. രാജ്യാന്തര മാര്‍ക്കറ്റില്‍ ഇതിന് നാല് കോടിയോളം വില വരും.

വിദേശത്ത് നിന്നും വിമാനത്താവളങ്ങളിലൂടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത് വ്യാപകമായിരിക്കുകയാണ്. പരിശോധനയ്‌ക്ക് അത്യാധുനിക സംവിധാനങ്ങളില്ലാത്തതാണ് പ്രതിസന്ധി. എക്‌സ്റേ പരിശോധനയില്‍ പിടിക്കപ്പെടാത്ത രീതിയിലാണ് ഇപ്പോള്‍ കഞ്ചാവും മയക്കുമരുന്നും കടത്തുന്നത്. കഴിഞ്ഞ ദിവസം 13 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കോഴിക്കോട് സ്വദേശിയില്‍ നിന്ന് പിടികൂടിയത് കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇല്ലെങ്കില്‍ ഇയാള്‍ സുഗമമായി പുറത്തുകടന്നേനെയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രതിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിയാനായിട്ടില്ല.

ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയില്‍ പഠിക്കുന്ന മലപ്പുറം സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ സിംഗപ്പൂരില്‍ നിന്നും 10 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിക്കവേ പിടിയിലായിരുന്നു. അന്നും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കണ്ടെത്തിയത്.

  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions