Don't Miss

ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു

'വൈകി കിട്ടുന്ന നീതി ,നീതി നിഷേധത്തിനു തുല്യം' എന്നാണു പറയാറ്. എതാണ്ട് ഇതേ അവസ്ഥയിലൂടെയാണ് യുകെയിലെ ബലാത്സംഗ ഇരകള്‍ കടന്നു പോകുന്നത്. പിന്തുണ ലഭിക്കാത്തതും, നീതി വൈകുന്നതും, കുറ്റവാളികളെ പിടികൂടാന്‍ കഴിയാത്തതുമെല്ലാം ചേര്‍ന്ന് അതിജീവിതകള്‍ ഇരകള്‍ ആക്കപ്പെടുകയാണ്. അതുകൊണ്ടുതന്നെ
ബലാത്സംഗത്തിന് ഇരയായിട്ടും കേസ് ഉപേക്ഷിക്കുന്ന ഇരകളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബ്രിട്ടനില്‍ ബലാത്സംഗങ്ങള്‍ക്ക് ഇരകളാകുന്നവര്‍ക്ക് ഈ നീതി അന്യമാകുന്നുവെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കേസുകള്‍ കോടതിയില്‍ എത്താനുള്ള കാലതാമസവും, പിന്തുണ ലഭിക്കാതെയും വരുന്നതോടെ പ്രോസിക്യൂഷനില്‍ നിന്നും പിന്‍വാങ്ങുന്ന ഇരകളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ് പരാജയപ്പെടുന്നുവെന്നാണ് ഇതോടെ ആരോപണം ഉയരുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രതീക്ഷ നശിച്ച് ഇരകള്‍ കേസ് ഉപേക്ഷിക്കുന്നതിന്റെ എണ്ണം ഇരട്ടിക്കുകയാണ് ചെയ്തത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ 98 ബലാത്സംഗ പ്രോസിക്യൂഷനുകളാണ് ഉപേക്ഷിച്ചത്. ഇരകള്‍ക്ക് പ്രോസിക്യൂഷന്റെ പിന്തുണ ലഭിക്കാതെ വരുന്നതാണ് ഇതിന് പ്രധാന കാരണം.

മുന്‍ പാദത്തെ അപേക്ഷിച്ച് 51 ശതമാനമാണ് ഈ അന്യായത്തിന്റെ വര്‍ദ്ധന. 2023 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 47 കേസുകള്‍ ഉപേക്ഷിച്ചതില്‍ നിന്നും ഇരട്ടി കുതിപ്പാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബലാത്സംഗ കേസുകള്‍ ഉപേക്ഷിക്കുന്നതില്‍ നാലിരട്ടി വര്‍ദ്ധനവ് രേഖപ്പെടുത്തിയെന്നാണ് ലീഗല്‍ അനാലിസിസ് തെളിയിക്കുന്നത്.

ഇതിനിടെ ബലാത്സംഗ കേസുകളില്‍ പ്രതികളെ വെറുതെവിടുന്ന തോതിലും വര്‍ദ്ധനവുണ്ട്. 24.5 ശതമാനം കേസുകളിലാണ് പ്രതികളെ മോചിപ്പിക്കുന്നത്. ഇരകളുടെ വാദത്തില്‍ കഴമ്പുണ്ടോയെന്ന് സംശയിക്കുന്ന പ്രോസിക്യൂട്ടര്‍മാര്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയാണെന്ന് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ സംശയം ഉയര്‍ത്തുന്നു. ഈ ഗുരുതര സ്ഥിതി വിശേഷം രാജ്യത്തെ സ്ത്രീ സുരക്ഷ വലിയ ചോദ്യ ചിഹ്നമാക്കുകയാണ്. ഇത് പീഡകര്‍ക്കു ഊര്‍ജം നല്‍കുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.



  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions