സിനിമ

ടിവികെ യോഗത്തില്‍ പങ്കെടുത്ത യുവാവിനെ തള്ളിയിട്ടു; വിജയ് അടക്കമുള്ളവര്‍ക്കെതിരെ കേസ്

തമിഴക വെട്രി കഴകം (ടിവികെ) യോഗത്തില്‍ പങ്കെടുത്ത യുവാവിന്റെ പരാതിയില്‍ നടന്‍ വിജയ്ക്കെതിരെ കേസ്. വിജയ് നടക്കുന്നതിനിടെ റാംപിലെത്തിയ യുവാവിനെ തള്ളിയിട്ടെന്ന പരാതിയിലാണ് കേസെടുത്തത്. ശരത് കുമാര്‍ എന്ന യുവാവാണ് പരാതിക്കാരന്‍. ശരത് കുമാറിനെ വിജയുടെ കൂടെയുള്ളവര്‍ തൂക്കിയെറിഞ്ഞുവെന്നാണ് പരാതി.

വിജയിയെ കൂടാതെ ബൗണ്‍സര്‍മാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഈ മാസം 21ന് മധുരയിലെ പരപതിയില്‍ വെച്ച് നടന്ന രണ്ടാമത് ടിവികെയുടെ സംസ്ഥാന സമ്മേളനത്തിലായിരുന്നു സംഭവം. ലക്ഷക്കണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. സമ്മേളനം നടക്കുന്ന വേദിക്ക് മുമ്പിലായി വലിയ റാംപ് സെറ്റ് സജ്ജമാക്കിയിരുന്നു.

ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ വിജയ് ഈ റാംപിലൂടെ നടക്കവേ ചില അണികള്‍ റാംപിലേക്ക് കയറാന്‍ ശ്രമിക്കുകയും ബൗണ്‍സര്‍മാര്‍ ഇവരെ തള്ളിയിടുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പിന്നാലെ ശരത് കുമാറും അമ്മയും വിജയ്ക്കും ബൗണ്‍സര്‍മാര്‍ക്കുമെതിരെ ജില്ലാ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ബാലമുരുകന് പരാതി നല്‍കുകയായിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജയ്ക്കും ബൗണ്‍സര്‍മാര്‍ക്കുമെതിരെ മൂന്ന് വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ തന്നെ ശരത്കുമാറിന്റെ അമ്മ വിജയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. യുവാക്കളെ സംരക്ഷിക്കാത്തവര്‍ എങ്ങനെ മുഖ്യമന്ത്രിയാകുമെന്ന് അമ്മ ചോദിച്ചിരുന്നു.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions