യു.കെ.വാര്‍ത്തകള്‍

അയര്‍ലന്‍ഡില്‍ മലയാളി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് നാഷണല്‍ പാര്‍ക്കില്‍

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. അയര്‍ലന്‍ഡിലെ കൗണ്ടി കോര്‍ക്കിലുള്ള ബാന്‍ഡനില്‍ കുടുംബമായി താമസിച്ചു വന്നിരുന്ന കോഴിക്കോട് സ്വദേശി രഞ്ജു റോസ് കുര്യന്‍ (40) ആണ് മരിച്ചത്. അയര്‍ലന്‍ഡിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ കില്ലാര്‍ണി നാഷണല്‍ പാര്‍ക്കിലാണ് മൃതദേഹം കണ്ടെത്തിയത്. 'ഗാര്‍ഡ'(പോലീസ്) സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തുടര്‍ നടപടികള്‍ക്കായി കില്ലാര്‍ണി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രഞ്ജുവിനെ രണ്ട് ദിവസമായി കാണാന്‍ ഇല്ലായിരുന്നുവെന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. നഴ്സ് ആയി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിനി ജാനറ്റ് ബേബി ജോസഫ് ആണ് ഭാര്യ. മക്കള്‍: ക്രിസ്, ഫെലിക്സ്.

2016ന് ശേഷമാണ് ഇവര്‍ കുടുംബമായി അയര്‍ലന്‍ഡില്‍ എത്തുന്നത്. കോഴിക്കോടുള്ള ബിസിനസ് കുടുംബത്തിലെ അംഗമായ രഞ്ജു അയര്‍ലന്‍ഡില്‍ എത്തുന്നതിന് മുന്‍പ് സിറോ മലബാര്‍ സഭയുടെ വിവിധ പോഷക സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കോര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ ബസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. നാട്ടിലും അയര്‍ലന്‍ഡിലും ഏവര്‍ക്കും സുപരിചിതനായ വ്യക്തി എന്ന നിലയില്‍ രഞ്ജുവിന്റെ മരണം ഏവര്‍ക്കും വലിയ ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട്.

(കടപ്പാട്- മനോരമ)

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions