യു.കെ.വാര്‍ത്തകള്‍

ചാന്‍സലറുടെ പ്രോപ്പര്‍ട്ടി ടാക്‌സ് അഭ്യൂഹം; ഭവനവിപണിക്ക് തിരിച്ചടി

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വളര്‍ച്ച സമ്മാനിക്കാനെന്ന പേരില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവതരിപ്പിച്ച ആദ്യ ബജറ്റ് പ്രഖ്യാപനങ്ങള്‍ ഏല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു. നികുതി ഭാരം ഏതുവഴിയ്ക്കും വരാമെന്ന ഭീതിയിലാണ് ജനം. ഇതിനിടയിലാണ് പുതിയ പ്രോപ്പര്‍ട്ടി ടാക്‌സുമായി റീവ്‌സ് രംഗപ്രവേശം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്.

500,000 പൗണ്ടിന് മുകളില്‍ മൂല്യമുള്ള വീടുകളുടെ വില്‍പ്പനയില്‍ നികുതി ഏര്‍പ്പെടുത്താന്‍ റേച്ചല്‍ റീവ്‌സ് ആലോചിക്കുന്നതായാണ് കരുതുന്നത്. കൂടാതെ 1.5 മില്ല്യണ്‍ പൗണ്ടിന് മുകളിലുള്ള പ്രൈമറി ഭവനങ്ങള്‍ക്ക് നല്‍കിയിരുന്ന ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ഇളവ് ഒഴിവാക്കി ഗവണ്‍മെന്റിന് കൂടുതല്‍ വരുമാനം നല്‍കാനും ചാന്‍സലര്‍ ആലോചന നടത്തുന്നുണ്ട്. ബജറ്റില്‍ ഈ പ്രഖ്യാപനം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ വന്നതോടെ ഹൗസിംഗ് വിപണി ഇപ്പോള്‍ മെല്ലെപ്പോക്കിലേക്ക് മാറിയെന്ന് എസ്‌റ്റേറ്റ് ഏജന്റുമാര്‍ ചൂണ്ടിക്കാണിക്കുന്നു.

500,000 പൗണ്ടിന് മുകളിലെ വീടുകളുടെ വില്‍പ്പനയില്‍ നികുതി ഏര്‍പ്പെടുത്തുമെന്ന് വന്നതോടെ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പലരും കാത്തിരുന്ന് കാണാമെന്ന നിലപാടിലേക്ക് മാറിയെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് സൂപ്ല പറയുന്നു.

  • രാജകുടുംബവുമായുള്ള ബന്ധം പുനഃസ്ഥാപിക്കണം; ആഗ്രഹം തുറന്നുപറഞ്ഞ് ഹാരി
  • ബജറ്റില്‍ ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് വര്‍ധിപ്പിക്കില്ലെന്നു ചാന്‍സലര്‍
  • എന്‍എച്ച്എസില്‍ കൂടുതല്‍ സമരങ്ങള്‍ക്ക് നോട്ടീസ് നല്‍കി ആര്‍സിഎന്‍ അടക്കം യൂണിയനുകള്‍
  • സ്വകാര്യ കാര്‍ പാര്‍ക്കിങ്ങില്‍ ഡ്രൈവര്‍മാരെ പിഴിയുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍
  • ബസുകളില്‍ മൊബൈലില്‍ പാട്ടോ വീഡിയോകളോ വയ്ക്കുന്നവര്‍ക്ക് 100 പൗണ്ട് പിഴ!
  • ഒരു വര്‍ഷത്തിനിടെ ലീവ് ടു റിമെയിന്‍ നേടിയത് 200,000 പേര്‍; ലേബറിന് വിമര്‍ശനം
  • 99-കാരി രോഗിയുടെ 770,000 പൗണ്ട് അടിച്ചുമാറ്റി നഴ്‌സ്; വീട് വരെ സ്വന്തം പേരിലേക്ക് മാറ്റി!
  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions