നാട്ടുവാര്‍ത്തകള്‍

കണ്ണൂരിലെ ദമ്പതികളുടെ ദാരുണ മരണം മകനും കുടുംബവും വിദേശത്ത് നിന്നെത്തുന്ന ദിനം


കണ്ണൂര്‍: അലവിലില്‍ ദമ്പതികളെ വീടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് നിഗമനം. പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ ഇരുവരുടേയും മൃതദേഹത്തിനരികില്‍ നിന്ന് ചുറ്റിക കണ്ടെത്തി. കല്ലാളത്തില്‍ പ്രേമരാജന്‍, ഭാര്യ എ കെ ശ്രീലേഖയെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

മൂന്നാമത് ഒരാളുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നില്ലെന്നും പൊലീസ് വിലയിരുത്തുന്നു. സാമ്പത്തിക പ്രയാസങ്ങളൊന്നുമില്ലാത്ത കുടുംബമായിരുന്നെങ്കിലും മക്കള്‍ ഒപ്പമില്ലാത്തത് വിരസതയുണ്ടാക്കിയിരുന്നതായാണ് വിവരം. ഇതിലെ മാനസിക ബുദ്ധിമുട്ടുകളാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. സിറ്റി പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരിപുത്രിയാണ് ശ്രീലത

ബഹ്റൈനിലായിരുന്ന മകന്‍ ഷിബിന്‍ പ്രേമരാജ് കുടുംബസമേതം നാട്ടിലെത്തുന്ന ദിവസമാണ് ദമ്പതികളെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നത് ബന്ധുക്കളെയും പ്രദേശവാസികളെയും ഞെട്ടിച്ചു. ഷിബിനെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ കാറെടുക്കാനായി സമീപവാസിയായ സുരോഷ് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പലകുറി വിളിച്ചിട്ടും ഇരുവരും ഫോണ്‍ എടുക്കുകയോ വാതില്‍ തുറക്കുകയോ ചെയ്യാതിരുന്നതോടെ സരോഷ് സമീപവാസികളെക്കൂട്ടി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്റെ നിര്‍ദേശപ്രകാരം വാതില്‍ തുറന്നപ്പോള്‍ ജീവനറ്റ പ്രേമരാജനെയും ശ്രീലേഖയെയുമാണ് കണ്ടത്. അതിനിടെ കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ഷിബിന്‍ ടാക്സി വിളിച്ച് വീട്ടിലേക്ക് വരികയായിരുന്നു. വീട്ടിലെത്തിയ ഷിബിനെ കാത്തിരുന്നത് ദുരന്ത വാര്‍ത്തയും. ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന മൂത്ത മകന്‍ പ്രബിത്ത് അടുത്തിടെയാണ് നാട്ടിലെത്തി തിരിച്ചുപോയത്.

ഓസ്ട്രേലിയയിലുള്ള മൂത്തമകന്‍ പ്രിബിത്ത് നാളെ നാട്ടിലെത്തിയ ശേഷമാണ് സംസ്കാരം. വീട്ടില്‍ പൊലീസ് പരിശോധന ഇന്നു പുലര്‍ച്ചെ വരെ നീണ്ടു. പുലര്‍ച്ചെയോടെയാണ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.

ഏവരോടും സൗമ്യമായി പെരുമാറിയിരുന്ന പ്രേമരാജന്‍–ശ്രീലേഖ ദമ്പതികളുടെ മരണം അലവില്‍ ഗ്രാമത്തെ വിറങ്ങലിപ്പിച്ചു.

ചിത്രം- കടപ്പാട് മനോരമ

  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions