യു.കെ.വാര്‍ത്തകള്‍

'റിഫോം യുകെ'യുടെ ജനപ്രീതി കുതിക്കുന്നതായി റിപ്പോര്‍ട്ട് ; റിഫോം 34 പോയിന്റ് നേടി ലേബറിനെ പിന്നിലാക്കി

കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങള്‍ കൊണ്ട് റിഫോം യുകെ പാര്‍ട്ടി വേരുറപ്പിക്കുന്നു .ആറു ലക്ഷത്തോളം അഭയാര്‍ത്ഥികളെ അഞ്ചുവര്‍ഷം കൊണ്ട് നാടുകടത്തുമെന്നാണ് പ്രഖ്യാപനം നടത്തിയതോടെ . റിഫോം യുകെയ്ക്കും നേതാവ് നിഗല്‍ ഫരാഗേയ്ക്കും പിന്തുണ കൂടിയതായി റിപ്പോര്‍ട്ട്.

അടുത്ത തിരഞ്ഞെടുപ്പില്‍ റിഫോം യുകെ വന്‍ ഭൂരിപക്ഷം നേടുമെന്നാണ് റിപ്പോര്‍ട്ട്. ഫൈന്‍ഡ് ഔട്ട് നൗ നടത്തിയ പോളിലാണ് കണക്കുകള്‍ പുറത്തുവരുന്നത്. അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 34 ശതമാനം പേര്‍ റിഫോം യുകെയ്ക്കായിരുന്നു പിന്തുണ നല്‍കിയത്. ലേബര്‍ പാര്‍ട്ടിക്ക് ലഭിച്ച പിന്തുണ വെറും 18 ശതമാനം മാത്രവും. 2019ന് ശേഷം ലേബര്‍ പാര്‍ട്ടിക്ക് ലഭിക്കുന്ന ഏറ്റവും കുറവ് പിന്തുണയാണിത്. കണ്‍സര്‍വേറ്റീവിന് ജനപ്രീതി 15 ശതമാനത്തിലേക്ക് താന്നു. ലിബറല്‍ ഡെമോക്രാറ്റുകള്‍ 13 ശതമാനവും ഗ്രീന്‍സ് പാര്‍ട്ടി 10 ശതമാനവും പിന്തുണ നേടി.

ഫൈന്‍ഡ് ഔട്ട് നൗവ്വിലെ തെരഞ്ഞെടുപ്പ് വിദഗ്ധര്‍ പറയുന്നത് വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ റിഫോം യു കെ പാര്‍ട്ടി വലിയ മുന്നേറ്റം നടത്തുമെന്നാണ്. ഈ അടുത്ത കാലത്ത് റിഫോം യുകെയുടെ വളര്‍ച്ച ഞെട്ടിക്കുന്നതാണ്. ഏതായാലും ഈ ദിവസങ്ങളിലെ കുടിയേറ്റ ചര്‍ച്ചകള്‍ ഫലം കാണുകയാണെന്ന് വ്യക്തം.

ചാനലിലൂടെ കടന്നുകയറുന്ന അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ ഓപ്പറേഷന്‍ റീസ്റ്റോങ് ജസ്റ്റിസ് പദ്ധതിയിലൂടെ സാധിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.. ബോട്ടുകളില്‍ അനധികൃതമായി എത്തുന്നവരെ പിടികൂടി ഉടന്‍ തിരിച്ചയയ്ക്കും. അനധികൃതമായി എത്തുന്നവരെ തടയാന്‍ സര്‍ക്കാരിന് കഴിയാത്തത് നാണക്കേടാണെന്നും നിഗല്‍ ഫരാഗെ തുറന്നടിച്ചിരുന്നു.

ഫൈന്‍ഡ് ഔട്ട് നൗവ്വിലെ തെരഞ്ഞെടുപ്പ് വിദഗ്ധര്‍ പറയുന്നത് വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ റിഫോം യു കെ പാര്‍ട്ടി 450 സീറ്റുകള്‍ നേടും എന്നാണ്. അത് സാധ്യമാവുമെങ്കില്‍, ബ്രിട്ടന്റെചരിത്രത്തില്‍ ഇന്നു വരെ ഒരു സിംഗിള്‍ പാര്‍ട്ടിയും നേടാത്ത, 250 സീറ്റുകളുടെ ഭൂരിപക്ഷമാവും അവര്‍ നേടുക. മറ്റു പാര്‍ട്ടികള്‍ എല്ലാം തന്നെ ഏതാണ്ട് തുടച്ചുനീക്കപ്പെട്ട നിലയിലാകും.

ലേബര്‍ പാര്‍ട്ടിക്ക് നേടാനാവുക 61 സീറ്റുകള്‍ മാത്രമായിരിക്കും. അതേസമയം 52 സീറ്റുകളുമായി ലിബറല്‍ ഡെമോക്രാറ്റുകള്‍ മൂന്നാം സ്ഥാനത്ത് എത്തും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വെറും 14 എം പിമാരിലേക്ക് ചുരുങ്ങുമെന്നും സര്‍വ്വേഫലം പറയുന്നു. അടുത്തിടെ നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൃത്യമായ ഫലം പ്രവചിച്ചത് ഫൈന്‍ഡ് ഔട്ട് നൗ ആയിരുന്നു.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions