മകള്‍ക്കും കുടുബത്തിനുമൊപ്പം താമസിക്കാനെത്തിയ പിതാവിന് യുകെയില്‍ അപ്രതീക്ഷിത മരണം. മാഞ്ചസ്റ്ററില്‍ മകളെയും കുടുംബത്തെയും സന്ദര്‍ശിക്കാനെത്തിയ വി.ഇ. വര്‍ഗീസ് (റിട്ട. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്- 77) ആണ് ഓഗസ്റ്റ് 27ന് അന്തരിച്ചത്.
വി.ഇ. വര്‍ഗീസ് അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ ട്രൈബ്യൂണല്‍ കമ്മിറ്റിയിലും പുനലൂരിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ ഓഫിസിലും അഡ്മിനിസ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: മേഴ്‌സി വര്‍ഗീസ്. മക്കള്‍: സുമി, അനി, റെബേക്ക.