യു.കെ.വാര്‍ത്തകള്‍

സഹജീവനക്കാരിയെ കണ്ണുരുട്ടിയതിന് ഇന്ത്യന്‍ ഡെന്റല്‍ നഴ്‌സിന് 25,000 പൗണ്ട് പിഴ!

സഹജീവനക്കാര്‍ക്ക് നേരെ കണ്ണുരുട്ടി കാണിക്കുന്നത് പോലും സൂക്ഷിച്ചു വേണം. അത് നിയമലംഘനമാണെന്ന് തിരിച്ചറിയുക. എന്നുമാത്രമല്ല നഷ്ടപരിഹാരവും നല്‍കേണ്ടി വരും. ഇത്തരത്തില്‍ ചെയ്യുന്നത് ബുള്ളിയിംഗും, എംപ്ലോയ്‌മെന്റ് നിയമങ്ങളുടെ ലംഘനവുമാണെന്നാണ് ട്രിബ്യൂണല്‍ വിധിയെഴുതിയത്.

എപ്പോഴും തന്നോട് സംസാരിക്കുമ്പോള്‍ സഹജീവനക്കാരി കണ്ണുരുട്ടി കാണിക്കുന്നതായാണ് ഡെന്റല്‍ നഴ്‌സ് പരാതിപ്പെട്ടത്. ഇത് തെറ്റാണൈന്ന് കണ്ടെത്തി 25,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാനാണ് ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കിയത്.

ഡെന്റല്‍ നഴ്‌സായ മൗറീന്‍ ഹോവിസനാണ് ജോലിസ്ഥലത്ത് അപമാനം നേരിട്ടിരുന്നത്. ഇന്ത്യന്‍ വംശജയായ ജിസ്‌നാ ഇഖ്ബാലില്‍ നിന്നും ഉണ്ടായ പെരുമാറ്റം മോശവും, ഒറ്റപ്പെടുത്തുന്നതും, ബുള്ളിയിംഗുമായാണ് ട്രിബ്യൂണല്‍ കണ്ടെത്തിയത്. എഡിന്‍ബര്‍ഗിലെ ഗ്രേറ്റ് ജംഗ്ഷന്‍ ഡെന്റല്‍ പ്രാക്ടീസില്‍ ജോലി ചെയ്തിരുന്ന ഇരുവരും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല.

ഇതിനൊടുവില്‍ 64-കാരിയായ ഹോവിസന്‍ ജോലി രാജിവെയ്ക്കുകയും ചെയ്തു. 40 വര്‍ഷക്കാലം ഡെന്റല്‍ മേഖലയില്‍ ജോലി ചെയ്ത ശേഷമായിരുന്നു ഇത്. നഴ്‌സിംഗ് ജോലികള്‍ ചെയ്യാന്‍ തന്റെ ആര്‍ത്രൈറ്റിസ് ബുദ്ധിമുട്ടായി വന്നതോടെ ഇവര്‍ റിസപ്ഷനിലേക്ക് മാറി. കഴിഞ്ഞ വര്‍ഷം പ്രാക്ടീസ് ഡോ. ഫാരി ജോണ്‍സണ്‍ വിതയത്തിലിന് വിറ്റതോടെയാണ് ഇഖ്ബാല്‍ ഇവിടെ ജോലിക്കെത്തുന്നത്.

ഇന്ത്യയില്‍ നിന്നും ഡെന്റല്‍ ഡോക്ടറായി പരിശീലനം നേടിയിട്ടുള്ള ഇഖ്ബാലിന് യുകെയില്‍ പ്രാക്ടീസ് ചെയ്യാന്‍ യോഗ്യത ലഭിച്ചിരുന്നില്ല. ഇതോടെയാണ് ഹോവിസനൊപ്പം റിസപ്ഷനില്‍ ജോലി ചെയ്തത്. എന്നാല്‍ ജോലി സ്ഥലത്ത് ഇരുവരും തമ്മില്‍ അകല്‍ച്ച രൂക്ഷമായി. ഡോക്ടര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് ഹോവിസന്‍ രാജിവെച്ചത്.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions