ഷാജി പാപ്പനും പിള്ളേരും തകര്‍ത്തുവാരിയ ആട് സീരിസിലെ മൂന്നാം ഭാഗത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍ . 2026 മാര്‍ച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തുക. ചിത്രത്തിന്റെ ഒരു പുത്തന്‍ പോസ്റ്ററും റിലീസ് തീയതി പുറത്ത് വിട്ടു.
വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് എന്നിവര്‍ ചേര്‍ന്നാണ് ഈ വമ്പന്‍ ചിത്രം നിര്‍മ്മിക്കുന്നത്.
ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കുന്ന ആട് 3 യുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. ജയസൂര്യ, വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് എന്നിവര്‍ക്കു പുറകെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ ഒന്നിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വരും.