നാട്ടുവാര്‍ത്തകള്‍

17 കാരനുമായി ബംഗളൂരുവിലേക്ക് ഒളിച്ചോടിയ രണ്ടുകുട്ടികളുടെ അമ്മ അറസ്റ്റില്‍

17 കാരനായ വിദ്യാര്‍ത്ഥിക്കൊപ്പം നാടുവിട്ട് യുവതി.ചേര്‍ത്തല സ്വദേശി സനൂഷയാണ് രണ്ടുമക്കളേയും കൂട്ടി 17 കാരനൊപ്പം ജീവിക്കാന്‍ നാടുവിട്ടത്. യുവതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് കഴിഞ്ഞദിവസം നാലുപേരെയും കര്‍ണാടകയിലെ കൊല്ലൂരില്‍ നിന്നും കണ്ടെത്തി. സനൂഷയെ പൊലീസ് അറസ്റ്റ് ചെയ്തു.

12 ദിവസം മുമ്പാണ് സനൂഷ ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്റെ മക്കളുമായി വിദ്യാര്‍ത്ഥിക്കൊപ്പം നാടുവിട്ടത്. വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കുത്തിയതോട് പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി. ചേര്‍ത്തല സ്റ്റേഷനില്‍ യുവതിയുടെ ബന്ധുക്കളും പരാതി നല്‍കി. ആദ്യം ബംഗളൂരുവിലേക്കാണ് സംഘം എത്തിയത്. പിന്നീട് കൊല്ലൂരിലേക്കായി യാത്ര. ബംഗളൂരുവില്‍ നിന്നും സംഘത്തെ പിന്തുടര്‍ന്നാണ് പൊലീസ് കൊല്ലൂരില്‍ വച്ച് അറസ്റ്റ് ചെയ്തത്.

ഫോണ്‍ ഉപയോഗിക്കാതെയായിരുന്നു ഇവരുടെ യാത്ര. ബംഗളൂരുവിലെത്തിയെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധിച്ചെത്തിയെങ്കിലും മുങ്ങി. പിന്നീട് യുവതി ഫോണില്‍ ബന്ധുവിന് വാട്‌സ് ആപ്പ് മെസേജ് അയച്ചതോടെയാണ് വവിരം ലഭിച്ചത്. ഇതു പിന്തുടര്‍ന്ന് ചേര്‍ത്തല പൊലീസ് കൊല്ലൂരിലെത്തി യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരേയും നാട്ടിലെത്തിച്ച് പൊലീസ് വിദ്യാര്‍ത്ഥിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. മക്കളെ യുവതിയുടെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു. ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചാണ് ഒളിച്ചോടിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions