യു.കെ.വാര്‍ത്തകള്‍

ചെഷയറില്‍ കളിസ്ഥലത്ത് 12 വയസുള്ള കുട്ടി മരിച്ച സംഭവം: കൗമാരക്കാരന്‍ അറസ്റ്റില്‍

ചെഷയറില്‍ കളിസ്ഥലത്ത് 12 വയസ്സുള്ള ആണ്‍കുട്ടി വീണ് മരിച്ച സംഭവത്തില്‍ ഒരു കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 29 വെള്ളിയാഴ്ചയാണ് വിന്‍സ്‌ഫോര്‍ഡിലെ വാര്‍ട്ടണിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ കുട്ടിക്ക് അപകടം സംഭവിച്ചത്. ലോഗന്‍ കാര്‍ട്ടര്‍ എന്ന പേരുകാരനായ കുട്ടിക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു. അപകടം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പാരാമെഡിക്കലുകള്‍ കുട്ടിയെ ചികിത്സിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

റൗണ്ട്എബൗട്ട് ഓടിക്കാന്‍ ഇ-ബൈക്കിന്റെ ചക്രങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ലോഗന്‍ കാര്‍ട്ടര്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു . അപകടകരമായ ഡ്രൈവിംഗ് മരണത്തിന് കാരണമായെന്ന് സംശയിച്ച് തിങ്കളാഴ്ച 13 വയസ്സുള്ള ഒരു ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിന് വിധേയനാക്കുകയും ചെയ്തു. പ്രത്യേക പരിശീലനം ലഭിച്ച സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാര്‍ ലോഗന്റെ ബന്ധുക്കള്‍ക്ക് പിന്‍തുണ നല്‍കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

ലോഗന്റെ സ്മരണയ്ക്കായി കുടുംബ സുഹൃത്തുക്കള്‍ ആരംഭിച്ച ഒരു GoFundMe പേജ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ബന്ധുക്കളെ സഹായിക്കുന്നതിനായി 14,000- പൗണ്ടില്‍ അധികം സമാഹരിച്ചു കഴിഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

  • ബ്രിട്ടനില്‍ വാടക ഫ്രീസിംഗ് ഉടനില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്
  • ഗ്ലോസ്റ്ററില്‍ മലയാളി യുവതി ഓടിച്ച കാറിടിച്ചു തദ്ദേശീയ വനിതയ്ക്ക് ദാരുണാന്ത്യം; ലൈസന്‍സില്ലായിരുന്നെന്നു റിപ്പോര്‍ട്ട്
  • യുകെയില്‍ തൊഴില്‍, പരിശീലന മേഖലകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് 9 ലക്ഷം യുവാക്കള്‍
  • ലോക്കല്‍ തെരഞ്ഞെടുപ്പ് കടക്കാന്‍ വാടകക്കാര്‍ക്കായി ഒരു വര്‍ഷത്തേക്ക് 'റെന്റ് ഫ്രീസ്' നടപ്പാക്കാന്‍ ലേബര്‍സര്‍ക്കാര്‍
  • ലണ്ടനിലെ പാര്‍ക്കില്‍ അമ്മയും മകനും മുങ്ങി മരിച്ചു
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ സ്മാര്‍ട്ട് ഫോണിന് വിലക്ക്; നിയമ നിര്‍മ്മാണത്തിന് സര്‍ക്കാര്‍, പിന്തുണച്ചു പ്രതിപക്ഷവും
  • തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പേ കീര്‍ സ്റ്റാര്‍മറെ രാജിവയ്പ്പിക്കാന്‍ പാര്‍ട്ടിയില്‍ മുറവിളി
  • ഇറാന്‍ -യുഎസ് യുദ്ധം തീര്‍ന്നാലും എട്ടു മാസം വിലക്കയറ്റ ഭീഷണി നിലനില്‍ക്കും
  • യുകെ ക്ലാസ്മുറികളില്‍ സമ്മറില്‍ എഐ ടീച്ചേഴ്‌സ്! വിജയിച്ചാല്‍ അടുത്ത വര്‍ഷത്തോടെ എഐ ക്ലാസ് വിപുലമാകും
  • യുകെയില്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ധന, മെഡിസിന്‍ ക്ഷാമം രൂക്ഷമാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions