യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലെ എല്ലാ ജനങ്ങള്‍ക്കും ഡിജിറ്റല്‍ ഐഡി കാര്‍ഡ് വരുന്നു; ലക്‌ഷ്യം അനധികൃതമായി ജോലി ചെയ്യുന്നത് തടയല്‍

അനധികൃത കുടിയേറ്റത്തിനെതിരെ നടപടിയെടുക്കാന്‍ നാലുപാടു നിന്നും സമ്മര്‍ദം ഉയരുന്നതിനിടെ ബ്രിട്ടനിലെ എല്ലാ ജനങ്ങള്‍ക്കും ഡിജിറ്റല്‍ ഐഡി കാര്‍ഡ് കൊണ്ടുവരാന്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍. അനധികൃതമായി ജോലി ചെയ്യുന്നത് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇതിന് തടയിടാനാണ് ഡിജിറ്റല്‍ ഐഡി കാര്‍ഡിനെ സ്വാഗതം ചെയ്യുന്നത്. അനധികൃത കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനില്‍ താമസിക്കുന്നതും, ജോലി ചെയ്യുന്നതും ബുദ്ധിമുട്ടാക്കി മാറ്റാനുള്ള പദ്ധതി ആലോചിക്കുന്നതായി കീര്‍ സ്റ്റാര്‍മര്‍ കാബിനറ്റിനെ അറിയിച്ചു.

15 വര്‍ഷം മുന്‍പ് ടോണി ബ്ലെയര്‍ ഭരണകൂടം ആലോചിച്ച് ഉപേക്ഷിച്ച പദ്ധതിയാണ് ഇപ്പോള്‍ മറ്റൊരു ലേബര്‍ ഭരണകൂടം തിരികെ എത്തിക്കുന്നത്. സിവില്‍ ലിബേര്‍ട്ടിയെ ബാധിക്കുമെന്ന് ആശങ്ക ഉയര്‍ന്ന ഘട്ടത്തിലായിരുന്നു അന്ന് ഉപേക്ഷിച്ചത്. പുതിയ പദ്ധതി പ്രകാരം പുതിയൊരു ജോലിക്കായി അപേക്ഷിക്കുമ്പോള്‍ ഡിജിറ്റല്‍ ഐഡി കാര്‍ഡ് കാണിച്ച് യുകെയില്‍ താമസിക്കാനും, ജോലി ചെയ്യാനും അവകാശമുണ്ടെന്ന് ഓരോരുത്തരും തെളിയിക്കേണ്ടി വരും.

പുതിയ താമസ്ഥലത്തേക്ക് മാറുമ്പോഴും, ബെനഫിറ്റുകള്‍ക്ക് അപേക്ഷിക്കുമ്പോഴും, പൊതുസേവനങ്ങള്‍ തേടുമ്പോഴും ഈ ഐഡി കാര്‍ഡ് ആവശ്യം വരുമെന്നാണ് സൂചന. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ പോലും ഐഡി കാര്‍ഡ് ആലോചിക്കുന്നില്ലെന്ന് ബിസിനസ്സ് സെക്രട്ടറി ജോന്നാഥന്‍ റെയ്‌നോള്‍ഡ്‌സ് പറഞ്ഞിരുന്നു. എന്നാല്‍ ബ്രിട്ടനെ അനധികൃത കുടിയേറ്റക്കാരുടെ ആകര്‍ഷണ കേന്ദ്രമാക്കുന്ന ഘടകങ്ങള്‍ നേരിടണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടതോടെയാണ് സ്റ്റാര്‍മര്‍ ഈ വഴിക്ക് നീങ്ങുന്നത്.

ബോട്ടുകള്‍ തടയാന്‍ ഫ്രാന്‍സ് ശ്രമിക്കുമ്പോള്‍ ഇതിന് പകരമായി ബ്രിട്ടന്‍ ചെയ്ത് നല്‍കേണ്ട സഹായമായാണ് ഈ പദ്ധതി വരുന്നത്. അനധികൃത കുടിയേറ്റക്കാരെ തടയാന്‍ സഹായിക്കുന്ന നിയമങ്ങള്‍ യുകെയ്ക്ക് കുറവാണെന്ന് ഫ്രഞ്ച് പ്രസിഡന്റുമായി അടുപ്പമുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അനധികൃത കുടിയേറ്റത്തിനെതിരെ നടപടിയെടുക്കാന്‍ സമ്മര്‍ദം നേരിട്ടതോടെയാണ് സ്റ്റാര്‍മര്‍ മുന്‍ നിലപാട് തിരുത്തിയത്.

  • യുകെയിലെ തെരഞ്ഞെടുപ്പുകളില്‍ പുരുഷാധിപത്യം; സ്ത്രീകളേക്കാള്‍ ഇരട്ടി
  • ബ്രിട്ടനില്‍ യഹൂദര്‍ക്കെതിരായ ആക്രമണം: ഡൗണിംഗ് സ്ട്രീറ്റിന് മുന്നില്‍ കനത്ത പ്രതിഷേധം
  • യുകെയില്‍ കാറുടമകള്‍ക്ക് കനത്ത തിരിച്ചടി; നികുതി 1,410 പൗണ്ട് വരെ ഉയരും
  • കീര്‍ സ്റ്റാര്‍മറിന്റെ വീടുകളിലെ തീവയ്പ് കേസില്‍ ദുരൂഹത തുടരുന്നു
  • തായ്‌ ക്രിപ്‌റ്റോ ബിസിനസുകാരന്‍ റിഫോം യുകെ നേതാവിന് നല്‍കിയത് 5 മില്യണ്‍ പൗണ്ട്! വിവാദം
  • ഇന്ധന വില വര്‍ധന: ഒരു നേരം ഭക്ഷണം ഒഴിവാക്കിയും യാത്രവെട്ടിക്കുറച്ചും യുകെയിലെ മൂന്നു മില്യണ്‍ കുടുംബങ്ങള്‍
  • വടക്കന്‍ ലണ്ടനില്‍ ജൂതരെ കുത്തിയത് തീവ്രവാദ ആക്രമണമായി പ്രഖ്യാപിച്ചു
  • ജനനത്തേക്കാള്‍ മരണം: യുകെയിലെ ജനസംഖ്യാവര്‍ധന ഏറ്റവും കുറഞ്ഞ നിരക്കില്‍
  • ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര സഹകരണം ഏത് പ്രതിസന്ധികള്‍ക്കിടയിലും തുടരേണ്ടതുണ്ടെന്ന് ചാള്‍സ് രാജാവ്
  • ബ്രിട്ടനില്‍ വാടക ഫ്രീസിംഗ് ഉടനില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions