യു.കെ.വാര്‍ത്തകള്‍

വിസ കാലാവധി കഴിഞ്ഞ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ഹോം ഓഫീസ്; മലയാളികളടക്കമുള്ളവര്‍ രാജ്യം വിടണം

വിസ കാലാവധികഴിഞ്ഞും യുകെയില്‍ തുടരുന്ന മലയാളികളടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ഹോം ഓഫീസ്. വിസ കാലാവധി കഴിഞ്ഞും രാജ്യത്തു തുടരുന്ന, പതിനായിരക്കണക്കിന് സ്റ്റുഡന്റ്‌സ് വിസയില്‍ എത്തിയ വിദ്യാര്‍ത്ഥികളെ ഹോം ഓഫീസ് നേരിട്ട് ബന്ധപ്പെട്ട് പുറത്തുക്കുമെന്ന് അറിയിച്ചു കഴിഞ്ഞു. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് നിന്ന് പുറത്തുപോകാത്ത വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്.

കാലാവധി കഴിഞ്ഞ വിദ്യാര്‍ത്ഥികളെ ടെക്‌സ്റ്റ് മെസേജായും ഇമെയില്‍ കൂടിയും ഹോം ഓഫീസ് നേരിട്ട് ബന്ധപ്പെടുകയായിരുന്നു. കാലാവധി കഴിഞ്ഞ ചില വിദ്യാര്‍ത്ഥികള്‍ അഭയാര്‍ത്ഥികളായി അഭയം തേടുന്ന പ്രവണതയും വര്‍ദ്ധിക്കുന്നതായി ഹോം സോക്രട്ടറി യെവെറ്റ് കൂപ്പര്‍ പറയുന്നു.

ജൂണ്‍ വരെയുള്ള കാലയളവില്‍ യുകെയില്‍ ലഭിച്ച അഭയാര്‍ത്ഥി അപേക്ഷകളില്‍ ഏകദേശം 13 ശതമാനം പഠന വിസയില്‍ എത്തിയവരില്‍ നിന്നാണെന്ന് ഹോം ഓഫീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് 14800 വരും. വിസ കാലാവധി കഴിഞ്ഞ് താമസിക്കുന്ന കുട്ടികളില്‍ നിന്ന് എത്ര അപേക്ഷ ലഭിച്ചെന്ന് ഹോം ഓഫീസ് വ്യക്തമാക്കിയിട്ടില്ല.

യുകെയിലെത്താന്‍ സ്റ്റുഡന്റ്‌സ് വിസ ഉപയോഗിക്കുന്നവരാണ് പലരും. സ്റ്റുഡന്റ്‌സ് വിസയില്‍ കര്‍ശന നടപടിക്രമങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് സര്‍ക്കാര്‍. അഭയാര്‍ത്ഥികള്‍ക്ക് കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കുന്നതിനുള്ള പുതിയ അപേക്ഷകളും നിര്‍ത്തിവക്കുകയാണെന്ന് ഹോം സെക്രട്ടറി അറിയിച്ചിരുന്നു.

  • ടെനന്‍സി നിയമമാറ്റങ്ങള്‍ പ്രാബല്യത്തില്‍; വാടകക്കാരെ പുറത്താക്കുക എളുപ്പമല്ല
  • ബിബിസി വാര്‍ത്താ വിഭാഗത്തില്‍ വന്‍ വെട്ടിനിരത്തല്‍; 2000 പേരുടെ ജോലിനഷ്ടമാകും
  • തദ്ദേശ തെരഞ്ഞെടുപ്പില്‍ മരുമകള്‍ക്ക് സുരക്ഷിത വാര്‍ഡ്; സ്റ്റാര്‍മറിനെതിരെ വിമര്‍ശനം
  • ഇറാനിലെ യുദ്ധം ബ്രിട്ടനില്‍ മെഡിസിന്‍ ക്ഷാമം രൂക്ഷമാക്കി; ഫാര്‍മസികളില്‍ സുപ്രധാന മരുന്നുകള്‍ ലഭ്യമല്ല!
  • യുകെയിലെ തെരഞ്ഞെടുപ്പുകളില്‍ പുരുഷാധിപത്യം; സ്ത്രീകളേക്കാള്‍ ഇരട്ടി
  • ബ്രിട്ടനില്‍ യഹൂദര്‍ക്കെതിരായ ആക്രമണം: ഡൗണിംഗ് സ്ട്രീറ്റിന് മുന്നില്‍ കനത്ത പ്രതിഷേധം
  • യുകെയില്‍ കാറുടമകള്‍ക്ക് കനത്ത തിരിച്ചടി; നികുതി 1,410 പൗണ്ട് വരെ ഉയരും
  • കീര്‍ സ്റ്റാര്‍മറിന്റെ വീടുകളിലെ തീവയ്പ് കേസില്‍ ദുരൂഹത തുടരുന്നു
  • തായ്‌ ക്രിപ്‌റ്റോ ബിസിനസുകാരന്‍ റിഫോം യുകെ നേതാവിന് നല്‍കിയത് 5 മില്യണ്‍ പൗണ്ട്! വിവാദം
  • ഇന്ധന വില വര്‍ധന: ഒരു നേരം ഭക്ഷണം ഒഴിവാക്കിയും യാത്രവെട്ടിക്കുറച്ചും യുകെയിലെ മൂന്നു മില്യണ്‍ കുടുംബങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions