യു.കെ.വാര്‍ത്തകള്‍

ട്യൂബിനു പുറകെ ഡിഎല്‍ആര്‍ റെയില്‍ തൊഴിലാളികളും സമരത്തിലേക്ക്


ആര്‍എംടി ആഹ്വാനം ചെയ്ത രണ്ട് വ്യത്യസ്ത സമരങ്ങളിലായി ട്യൂബ് കഴിഞ്ഞ ഒരാഴ്ചയായി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതിനിടെ ഡോക്ക്ലാന്‍ഡ്‌സ് ലൈറ്റ് റെയില്‍വേ സര്‍വീസും തടസപ്പെടും.
അടുത്തയാഴ്ച രണ്ട് ദിവസം ഡോക്ക്ലാന്‍ഡ്‌സ് ലൈറ്റ് റെയില്‍വേ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ അറിയിച്ചു.

അടുത്തയാഴ്ച തൊഴിലാളികള്‍ സമരത്തിനിറങ്ങുന്നതിനാല്‍ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഡി എല്‍ ആര്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ല. വേതന വര്‍ദ്ധനവ്, തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നെറ്റ്വര്‍ക്ക് നടത്തിപ്പുകാരായ കിയോലിസ് ആമി ഡോക്ക്ലാന്‍ഡ്‌സുമായി നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമാകാത്തതാണ് സമരകാരണം.

ട്യൂബ് തൊഴിലാളികളുടെ ഒരു സമര പരമ്പര ഈ വെള്ളിയാഴ്ച ആരംഭിക്കും. എന്നാല്‍, ഞായറാഴ്ച വരെ ഇത് സര്‍വ്വീസുകളെ ബാധിക്കില്ല എന്നാണ് കരുതുന്നത്. പരിമിതമായ സര്‍വ്വീസുകള്‍ മാത്രമായിരിക്കും ലഭ്യമാവുക. അതുപോലെ അവസാന ട്രെയിനിന്റെ സമയവും നേരത്തേ ആയിരിക്കും. വൈകിട്ട് ആറ് മണിക്ക് ശേഷം യാത്ര ചെയ്യരുതെന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

  • യുകെയില്‍ കാറുടമകള്‍ക്ക് കനത്ത തിരിച്ചടി; നികുതി 1,410 പൗണ്ട് വരെ ഉയരും
  • കീര്‍ സ്റ്റാര്‍മറിന്റെ വീടുകളിലെ തീവയ്പ് കേസില്‍ ദുരൂഹത തുടരുന്നു
  • തായ്‌ ക്രിപ്‌റ്റോ ബിസിനസുകാരന്‍ റിഫോം യുകെ നേതാവിന് നല്‍കിയത് 5 മില്യണ്‍ പൗണ്ട്! വിവാദം
  • ഇന്ധന വില വര്‍ധന: ഒരു നേരം ഭക്ഷണം ഒഴിവാക്കിയും യാത്രവെട്ടിക്കുറച്ചും യുകെയിലെ മൂന്നു മില്യണ്‍ കുടുംബങ്ങള്‍
  • വടക്കന്‍ ലണ്ടനില്‍ ജൂതരെ കുത്തിയത് തീവ്രവാദ ആക്രമണമായി പ്രഖ്യാപിച്ചു
  • ജനനത്തേക്കാള്‍ മരണം: യുകെയിലെ ജനസംഖ്യാവര്‍ധന ഏറ്റവും കുറഞ്ഞ നിരക്കില്‍
  • ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര സഹകരണം ഏത് പ്രതിസന്ധികള്‍ക്കിടയിലും തുടരേണ്ടതുണ്ടെന്ന് ചാള്‍സ് രാജാവ്
  • ബ്രിട്ടനില്‍ വാടക ഫ്രീസിംഗ് ഉടനില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്
  • ഗ്ലോസ്റ്ററില്‍ മലയാളി യുവതി ഓടിച്ച കാറിടിച്ചു തദ്ദേശീയ വനിതയ്ക്ക് ദാരുണാന്ത്യം; ലൈസന്‍സില്ലായിരുന്നെന്നു റിപ്പോര്‍ട്ട്
  • യുകെയില്‍ തൊഴില്‍, പരിശീലന മേഖലകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് 9 ലക്ഷം യുവാക്കള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions