നാട്ടുവാര്‍ത്തകള്‍

'മൂന്ന് സിറ്റിംഗ് എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് വരാന്‍ റെഡി!'

കൊച്ചി: കേരളത്തിലെ മൂന്ന് സിറ്റിംഗ് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം സഹകരിക്കാന്‍ തയാറാണെന്നറിയിച്ച് തന്നെ സമീപിച്ചിരുന്നുവെന്ന് ബിജെപി നേതാവും സംവിധായകനുമായ മേജര്‍ രവി. ബിജെപി നേതൃത്വത്തില്‍ നിന്ന് അനുമതി ലഭിക്കാത്തതിനാലാണ് അക്കാര്യം നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ഇപ്പോഴും തയ്യാറാണ്. ഒരുപാധിയും ഇല്ലാതെ വരാന്‍ തയ്യാറാണ് എന്നാണ് അവര്‍ പറഞ്ഞത്. സ്വന്തം പാര്‍ട്ടിയില്‍ അവര്‍ തൃപ്തരല്ലെന്നും മേജര്‍ രവി പറഞ്ഞു. എന്നാല്‍ അത് ആരൊക്കെയാണെന്ന സൂചനയൊന്നും നല്‍കാന്‍ മേജര്‍ രവി തയാറായില്ല.

ശശി തരൂരിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി തയ്യാറാവണമെന്നും മേജര്‍ രവി ആവശ്യപ്പെട്ടു.'ശശി തരൂര്‍ ബുദ്ധിജീവിയാണ്. ആഗോള ധാരണയുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഉന്നത പദവിയിലിരുന്നയാളാണ്. ഒരു രാജ്യത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് ധാരണയുണ്ട്. ജനങ്ങള്‍ക്കിടയില്‍ പ്രശസ്തനാണ്. എന്നാല്‍ ഒരേ മുഖങ്ങളെത്തന്നെയാണ് ബിജെപി തിരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിക്കുന്നത്. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ വ്യത്യസ്ത സ്വഭാവമാണ്. അത് മാറ്റിയെടുക്കണമെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ പ്രശസ്തരായ ആളുകള്‍ വേണം. അതുകൊണ്ടാണ് ശശി തരൂരിന്റെ പേര് പറഞ്ഞത്.

ബിജെപിയുടെ വൈസ് പ്രസിഡന്റ് പദവിയില്‍ ഞാന്‍ ഉണ്ടായിരുന്നു. എന്നാല്‍ എന്നേക്കാള്‍ കഴിവുള്ള ആളുകള്‍ ഉള്ളതിനാലാണ് അധികം സജീവമല്ലാത്തത്. ഇക്കാര്യം രാജീവ് ചന്ദ്രശേഖറെ അറിയിച്ചിരുന്നു. അധികാരം കിട്ടിയില്ല എന്നുകരുതി വേറെ പാര്‍ട്ടിയിലേയ്ക്ക് പോകില്ല എന്നും അറിയിച്ചു'- മേജര്‍ രവി വ്യക്തമാക്കി.

  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions