കല്യാണി പ്രിയദര്‍ശന്‍ നായികയായ ലോക എന്ന ചിത്രം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ ചിത്രത്തിലെ ഒരു സംഭാഷണം കര്‍ണാടകയിലെ ജനങ്ങളെ അപമാനിക്കുന്നതാണെന്ന് വിമര്‍ശനമുയര്‍ന്നു. ഇതേതുടര്‍ന്ന് ഖേദം പ്രകടിപ്പിക്കുകയാണ് ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസ്.
ഞങ്ങളുടെ സിനിമയായ ലോകയിലെ കഥാപാത്രങ്ങളില്‍ ഒരാള്‍ നടത്തിയ സംഭാഷണം കര്‍ണാടകയിലെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതായി ശ്രദ്ധയില്‍പ്പെട്ടു. ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല.പ്രസ്തുത സംഭാഷണം എത്രയും വേഗം നീക്കം ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യും എന്നും വേഫെറര്‍ അറിയിച്ചു.
താന്‍ ബംഗളൂരുവിലെ പെണ്‍കുട്ടിയെ കല്യാണം കഴിക്കില്ലെന്നും ബംഗളൂരുവിലെ പെണ്‍കുട്ടികളെല്ലാം ചീത്തയാണെന്നും ചിത്രത്തിലെ വില്ലന്‍ കഥാപാത്രം അമ്മയോട് പറയുന്നതാണ് വിവാദമായത്. വില്ലന്റെ സ്ത്രീ വിരുദ്ധത വ്യക്തമാക്കുന്ന സംഭാഷണമാണിതെന്ന് ന്യായീകരിക്കുന്നവരുമുണ്ട്.