യു.കെ.വാര്‍ത്തകള്‍

ഫുട്‌ബോള്‍ മത്സരം കാണുന്നതിനിടെ വയറുവേദന; യുവതി ടോയ്‌ലറ്റില്‍ പ്രസവിച്ചു; ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന്

ഇംഗ്ലണ്ടിലെ സഫോക്ക് ഫുട്‌ബോള്‍ ക്ലബില്‍ മത്സരം കാണുന്നതിനിടെ വയറുവേദനയെ തുടര്‍ന്ന് ബാത്ത്‌റൂമിലേക്ക് ഓടിയ 29 കാരി ടോയ്‌ലറ്റില്‍ പ്രസവിച്ചു. കുഞ്ഞിന് ജന്മം നല്‍കിയപ്പോഴാണ് താന്‍ ഗര്‍ഭണിയാണെന്ന് അറിയുന്നതെന്നും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലാണിതെന്നും ഷാര്‍ലറ്റ് റോബിന്‍സണ്‍ പ്രതികരിച്ചു.

കഴിഞ്ഞ ആഗസ്ത് 24ന് കിര്‍ക്ക്‌ലി , പേക്ക് ഫീല്‍ഡ് ഫുട്‌ബോള്‍ ക്ലബ്ബുകള്‍ തമ്മിലുള്ള മത്സരം കാണാനാണ് ഷാര്‍ലറ്റ് എത്തിയത്. മത്സരത്തിനിടെ ഷാര്‍ലറ്റിന് പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടു. സാധാരണ വയറുവേദനയാണെന്ന് കരുതി ബാത്ത്‌റൂമിലേക്ക് ഓടിയെങ്കിലും പിന്നീട് ഇതു സാധാരണ വയറുവേദനയല്ലെന്ന് മനസിലായി. പിന്നാലെ കുഞ്ഞിന്റെ തല പുറത്തേക്ക് വരുന്നതും കണ്ടു.

29 ആഴ്ച ഗര്‍ഭിണിയായിരുന്നിട്ടും തനിക്ക് അതിന്റെ ലക്ഷണമുണ്ടായിരുന്നില്ലെന്ന് ഷാര്‍ലറ്റ് പറയുന്നു. വയറോ ഛര്‍ദ്ദിയോ മറ്റ് ബുദ്ധിമുട്ടുകളോ ഒന്നും തനിക്ക് ഇല്ലായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. ഇത്രയും ദിവസം സാധാരണ പോലെ തന്നെ ജോലികള്‍ ചെയ്യാറുണ്ടായിരുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു. കുഞ്ഞിന് ജന്മം നല്‍കിയ ശേഷംഉടന്‍ തന്നെ ഭര്‍ത്താവിനേയും അമ്മായി അമ്മയേയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നെറ്റ്വര്‍ക്ക് ലഭിച്ചില്ല. ആംബുലന്‍സ് എത്തുന്നത് വരെ കുഞ്ഞിനെ ഫുട്‌ബോള്‍ ജേഴ്‌സിയിലാണ് കിടത്തിയത്. മത്സരം കാണാനെത്തിയ ഒരു പാരാമെഡിക്കല്‍ ഉദ്യോഗസ്ഥനാണ് അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്‍കിയത്.

അപ്രതീക്ഷിതമായി എത്തിയ കുഞ്ഞിനെ ഹെന്റി എന്നു പേരിട്ടു. യുകെയില്‍ ഇത്തരം ഗര്‍ഭ ധാരങ്ങള്‍ അപൂര്‍വമായി സംഭവിക്കാറുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. 25- പേരില്‍ എന്ന തോതില്‍ ഇതു സംഭവിക്കാം. ക്രമ രഹിതമായ ആര്‍ത്തവം, പിസിഒഎസ് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ ഇത്തരം ഗര്‍ഭധാരണങ്ങള്‍ക്ക് കാരണമാകാമെന്നും അവര്‍ വ്യക്തമാക്കുന്നു.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions