യു.കെ.വാര്‍ത്തകള്‍

സംശയാസ്പദമായ ലഗ്ഗേജ്; ഹീത്രു എയര്‍പോര്‍ട്ട് മണിക്കൂറുകള്‍ അടച്ചിട്ടു

സംശയാസ്പദമായ ലഗ്ഗേജ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹീത്രു എയര്‍പോര്‍ട്ട് മണിക്കൂറുകള്‍ അടച്ചിട്ടു. ദുരൂഹമായ രാസവസ്തുക്കള്‍ അടങ്ങിയ ഒരു പാക്കറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ ടെര്‍മിനലില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ മാസ്സ് ഹിസ്റ്റീരിയ കാരണം 21 പേര്‍ക്ക് മെഡിക്കല്‍ ചികിത്സ നല്‍കേണ്ടതായും വന്നു.

അപകട സാധ്യതയുള്ള രാസവസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് ടെര്‍മിനല്‍ 4 മൂന്ന് മണിക്കൂറുകളോളമാണ് അടച്ചിട്ടത്. തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ശേഷമായിരുന്നു സംഭവം. അഗ്‌നിശമന സേനാംഗങ്ങളും ആംബുലന്‍സും സ്ഥലത്തെത്തിയിരുന്നു.

ഇരുപത്തിയൊന്ന് പേരെയാണ് വിമാനത്താവളത്തില്‍ വെച്ചു തന്നെ പാരാമെഡിക്സ് പരിശോധിച്ച് ആവശ്യമായ ചികിത്സകള്‍ നല്‍കിയത്. അതില്‍ ഒരാളെ ഹോസ്പിറ്റലിലേക്ക് മാറ്റി. പാക്കറ്റിലെ രാസവസ്തു ചോര്‍ന്നതായും സംശയിക്കുന്നുണ്ട്. അതേസമയം, അപകടകരമായ അസ്തുക്കള്‍ അല്ല കണ്ടെത്തിയതെന്നും വിമാനത്താവളത്തില്‍ ഉണ്ടായത് ഒരു സമൂഹ വിഭ്രാന്തി ( മാസ്സ് ഹിസ്റ്റീരിയ) ആയിരുന്നെന്നും മെട്രോപോളിറ്റന്‍ പോലീസിന്റെ വക്താവ് അറിയിച്ചു. രാത്രി 8 മണിക്ക് ശേഷം ടെര്‍മിനല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions