യു.കെ.വാര്‍ത്തകള്‍

കുടിയേറ്റക്കാരെ തിരിച്ചെടുക്കാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്നത് വെട്ടിക്കുറയ്ക്കും- ഹോം സെക്രട്ടറി

ലേബര്‍ ഗവണ്‍മെന്റിന്റെ അനധികൃത കുടിയേറ്റത്തിന് എതിരായ പോരാട്ടം ഫലിക്കാതെ വന്നതോടെയാണ് പുതിയ ഹോം സെക്രട്ടറിയായി ഷബാനാ മഹ്മൂദിനെ നിയോഗിക്കാന്‍ സ്റ്റാര്‍മര്‍ നിര്‍ബന്ധിതനായത്. ലേബര്‍ അധികാരത്തിലെത്തിയതോടെ റെക്കോര്‍ഡ് തോതിലാണ് ചാനല്‍ കുടിയേറ്റം അരങ്ങേറുന്നത്. കുടിയേറ്റക്കാരെ തിരികെ എടുക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്നത് വെട്ടിക്കുറയ്ക്കുമെന്നാണ് ഹോം സെക്രട്ടറിയുടെ പ്രഖ്യാപനം.

ഈ വിഷയത്തില്‍ പങ്കാളി രാജ്യങ്ങളായ '5 ഐസ് ഇന്റലിജന്‍സ് ഷെയറിംഗ് അലയന്‍സില്‍' കരാറില്‍ എത്തിയെന്ന് ഇവര്‍ വ്യക്തമാക്കി. പങ്കാളിത്ത രാജ്യങ്ങളില്‍ നിയമപരമായി തുടരാന്‍ അവകാശമില്ലാത്ത വിദേശ പൗരന്‍മാരെ തിരികെ അയയ്ക്കുന്നതിന് ഇതുവഴി ഊര്‍ജ്ജമേകാമെന്നാണ് പ്രതീക്ഷ. എന്നാല്‍ വിസാ നിയന്ത്രണങ്ങള്‍ ബ്രിട്ടന്‍ മാത്രമാണ് നടപ്പാക്കുകയെന്ന് പിന്നീട് വ്യക്തമായതോടെയാണ് പദ്ധതി എങ്ങുമെത്തില്ലെന്ന ആശങ്ക വ്യാപിക്കുന്നത്.

കരാറില്‍ ഒപ്പുവെച്ച യുഎസും, മറ്റ് പ്രധാന സമ്പദ് വ്യവസ്ഥകളും വിസാ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ ഈ നടപടികള്‍ ഫലത്തില്‍ പ്രാവര്‍ത്തികമാകില്ലെന്നാണ് ആരോപണം. ജോലിക്ക് കയറി ആദ്യ ആഴ്ചയില്‍ തന്നെ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണ് മഹ്മൂദ് ചെയ്യുന്നതെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് ആരോപിച്ചു.

  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions