സിനിമ

സിനിമയെടുക്കുന്നത് ജൂറിയിലുള്ള 10 പേര്‍ക്ക് കണ്ട് മാര്‍ക്കിടാനല്ല -പൃഥ്വിരാജ്

മലയാളത്തില്‍ നിര്‍മ്മാതാവായും, സംവിധായകനായും, ഫിലിം ഡിസ്ട്രിബ്യൂട്ടറായും കഴിവ് തെളിയിച്ച താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ഇപ്പോഴിതാ താന്‍ സിനിമ ചെയ്യുന്നത് പ്രേക്ഷകര്‍ക്ക് വേണ്ടിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്.

ഷാര്‍ജയില്‍ നടന്ന ഓണ മാമാങ്കം പരിപാടിയിലാണ് താരത്തിന്റെ ഈ വാക്കുകള്‍. താന്‍ സിനിമ ചെയ്യുന്നത് ഏതെങ്കിലും ജൂറിയിലുള്ള 10 പേര്‍ക്ക് കണ്ട് മാര്‍ക്കിടാനല്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്. മറിച്ച് പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്. അല്ലെങ്കില്‍ ഏതെങ്കിലുമൊരു ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ അത് പ്രദര്‍ശിപ്പിക്കുകയോ അല്ല പ്രധാന ഉദ്ദേശം.

എല്ലാം നല്ലത് തന്നെയാണ്‌. അതിനൊക്കെ അതിന്റെതായ ഗുണങ്ങളുണ്ട്, ഇല്ലെന്നു ഞാന്‍ പറയില്ല. പക്ഷെ എന്നാലും അടിസ്ഥാനപരമായി സിനിമ ചെയ്യുന്നത് നിങ്ങളെ ഉദ്ദേശിച്ചായതിനാല്‍, ആടുജീവിതം എന്ന സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും പുരസ്കാരം നിങ്ങള്‍ ഇതിനകം തന്നു കഴിഞ്ഞു എന്നും പൃഥ്വിരാജ് പറയുന്നു.

സംസ്ഥാന പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ആടുജീവിതം ദേശീയ അവാര്‍ഡില്‍ പുറംതള്ളപ്പെട്ടത് വിവാദമായിരുന്നു.

  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  • അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം കോടതിയില്‍
  • 'ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം'; 'അമ്മ'യില്‍ നിന്ന് രാജിവച്ച് രേവതിയും പത്മപ്രിയയും
  • 'അമ്മ' അനുഭവിക്കുന്നത് മണ്ടത്തരങ്ങളുടെ ഫലമാണെന്ന് ജോയ് മാത്യു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions