ജോജു ജോര്‍ജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്' ചിത്രത്തിന്റെ ഷൂട്ടിംഗ് മൂന്നാറില്‍ ആരംഭിച്ചു. ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മലയോര മേഖലയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ജോജു ജോര്‍ജ്- ഷാജി കൈലാസ് കോമ്പിനേഷനില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണിത്. ചിത്രത്തിന്റെ കോ- പ്രൊഡ്യൂസര്‍ -ജോമി ജോസഫ് ആണ്. മൂന്നാറില്‍ തുടക്കം കുറിച്ച ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പ്രൊഡ്യൂസര്‍ റെജി പ്രോത്താസിസ് നിര്‍വഹിച്ചു. ആദ്യ ക്ലാപ്പ് അടിച്ചത് പ്രൊഡ്യൂസര്‍ നൈസി റെജിയാണ്. ഈ മാസം 17ന് ജോജു ജോര്‍ജ് ഷൂട്ടിങ്ങിനായി എത്തിച്ചേരും.
വലിയ മുതല്‍മുടക്കിലും, വമ്പന്‍ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ഈ ചിത്രം പൂര്‍ണ്ണമായും ആക്ഷന്‍ ത്രില്ലര്‍ ജോണറിലാണ് ഒരുങ്ങുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി ദക്ഷിണേന്ത്യയിലെ ഏറ്റവു മികച്ച ആക്ഷന്‍ കോറിയോഗ്രാഫേഴ് സായ കലൈകിംഗ്സ്റ്റണ്‍, ഫീനിക്സ് പ്രഭു,, സ്റ്റണ്ട് സെല്‍വ, കനല്‍ക്കണ്ണന്‍ എന്നിവര്‍ ഒന്നിക്കുന്നു.
മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, ബാബുരാജ്, വിന്‍സി അലോഷ്യസ്, സാനിയ ഇയ്യപ്പന്‍, അശ്വിന്‍ കുമാര്‍, അഭിമന്യു ഷമ്മി തിലകന്‍, ബിജു പപ്പന്‍, ബോബി കുര്യന്‍, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോല്‍ , കോട്ടയം രമേഷ്, ബാലാജി ശര്‍മ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷാജി കൈലാസിന്റെ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്, ദ്രോണ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ എ.കെ. സാജനാണ് ഈ ചിത്രത്തിന്റെയും തിരക്കഥ രചിക്കുന്നത്.
ഛായാഗ്രഹണം - എസ്. ശരവണന്‍. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. കലാസംവിധാനം സാബു റാം .