യു.കെ.വാര്‍ത്തകള്‍

ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 'വലിയ മോര്‍ട്ട്‌ഗേജ്' നല്‍കാന്‍ ബാങ്കുകളെ പ്രേരിപ്പിക്കാന്‍ യോഗം വിളിച്ച് മന്ത്രിമാര്‍

യുകെയില്‍ വാടക നിരക്ക് ഉയര്‍ന്നതോടെ മോര്‍ട്ട്‌ഗേജ് തരപ്പെടുത്തി ഒരു വീട് സ്വന്തമാക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. വാടക വീട് ലഭിക്കാനുള്ള ബുദ്ധിമുട്ടും, അതിന് വേണ്ടിവരുന്ന അധിക വാടക നിരക്കും പരിഗണിക്കുമ്പോള്‍ വീട് വാങ്ങുന്നതാണ് ഭേദമെന്ന നിലയാണ്. എന്തായാലും ആദ്യമായി വീട് വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കാനുള്ള ശ്രമങ്ങള്‍ ഗവണ്‍മെന്റ് തലത്തില്‍ നടന്നുവരുകയാണ്.

ഇതിന്റെ ഭാഗമായി ഹൗസിംഗ് വിപണിയില്‍ ചുവടുവെയ്ക്കുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കാന്‍ ആവശ്യപ്പെട്ട് മന്ത്രിമാര്‍ മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാരുമായി ചര്‍ച്ച നടത്തുകയാണ്. പുതിയ ഇക്കണോമിക് സെക്രട്ടറി, ട്രഷറി, ലൂസി റിഗ്ബിയും, ഹൗസിംഗ് മന്ത്രി മാത്യു പെന്നികുക്കുമാണ് ബാങ്കുകള്‍ക്കും, നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റിക്കും മുന്നില്‍ ഈ ആവശ്യങ്ങള്‍ അവതരിപ്പിക്കുക.

ആദ്യമായി വീട് സ്വന്തമാക്കുന്നവര്‍ക്ക് പ്രഥമ പരിഗണന നല്‍കുകയെന്നതാണ് ഇവര്‍ പ്രാധാന്യം നല്‍കുന്ന വിഷയം. മോര്‍ട്ട്‌ഗേജ് പരിഷ്‌കരങ്ങള്‍ വഴി ഊര്‍ജ്ജമേകി, 1.5 മില്ല്യണ്‍ പുതിയ ഭവനങ്ങള്‍ നിര്‍മ്മിക്കാനാണ് ഗവണ്‍മെന്റ് കണക്കുകൂട്ടല്‍. ചെറിയ ഡെപ്പോസിറ്റില്‍, വരുമാനം കുറഞ്ഞവര്‍ക്കും മോര്‍ട്ട്‌ഗേജ് ലഭിക്കാനുള്ള പരിഷ്‌കാരങ്ങള്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ജൂലൈയില്‍ അവതരിപ്പിച്ചിരുന്നു.

ചാന്‍സലറുടെ പരിഷ്‌കാരങ്ങളുടെ ബലത്തില്‍ ലെന്‍ഡര്‍മാര്‍ക്ക് ഒരു വ്യക്തിയുടെ വാര്‍ഷിക വരുമാനത്തിന്റെ ആറിരട്ടി അധികം ലോണുകള്‍ ഓഫര്‍ ചെയ്യാന്‍ വഴിയൊരുങ്ങിയിട്ടുണ്ട്. സാധാരണമായി കടമെടുപ്പ് വരുമാനത്തിന്റെ 4.5 ഇരട്ടിയിലാണ് പരിമിതപ്പെടുത്തുന്നത്. ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി മോര്‍ട്ട്‌ഗേജ് ലെന്‍ഡിംഗ് നിയമങ്ങളും ലഘൂകരിക്കുന്നുണ്ട്. എന്നാല്‍ ഈ ഓഫര്‍ ഭവനവില വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുമെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions