യു.കെ.വാര്‍ത്തകള്‍

എന്‍ എച്ച് എസില്‍ കാന്‍സര്‍ പരിശോധന ഫലത്തിനുള്ള കാത്തിരിപ്പ് സമയം കൂടുന്നു



കാന്‍സര്‍ ബാധിച്ച്, പരിശോധനാ ഫലങ്ങള്‍ കാത്തിരിക്കുന്നവരുടെ എണ്ണം കൂടുന്നു. 28 ദിവസങ്ങള്‍ക്കുള്ളില്‍ പരിശോധനാ ഫലങ്ങള്‍ ലഭിച്ചവരുടെ എണ്ണം 2021 ല്‍ നിന്നും 2024 ആയപ്പോഴേക്കും 57 ശതമാനത്തില്‍ നിന്നും 52 ശതമാനമായി കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. കാന്‍സര്‍ ഫ്രീ ഫലങ്ങളും 77 ശതമാനം രോഗികള്‍ക്ക് ഒരാഴ്ചയ്ക്കുള്ളിലാണ് ലഭിക്കുനത്.കാന്‍സര്‍ പരിശോധനാ ഫലം നല്‍കുന്നത് മന്ദഗതിയിലായി എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഫലം ലഭിക്കാന്‍ വൈകുന്നത്, നേരത്തേ ചികിത്സ ലഭ്യമാക്കുന്നതിന് തടസമാകുന്നു എന്നും തത്ഫലമായി രോഗത്തെ അതിജീവിക്കാനുള്ള സാധ്യത കുറയുന്നു എന്നും കാന്‍സര്‍ റിസര്‍ച്ച് യു കെ പറയുന്നു.

പ്രോസ്‌ട്രേറ്റ്, വൃക്ക, മസ്തിഷ്‌കം, കഴുത്ത് എന്നിവിടങ്ങളില്‍ കാന്‍സര്‍ ബാധിതരായവരും പരിശോധനാ ഫലത്തിനായി പതിവിലധികം കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. കാന്‍സര്‍ പരിശോധനാ ഫലത്തിനായുള്ള കാത്തിരിപ്പ് അതി കഠിനമായ ഒരു അനുഭവമാണെന്നാണ് കാന്‍സര്‍ റിസര്‍ച്ച് യു കെ സി ഇ ഒ മിഷേലെ മിറ്റ്ചല്‍ പറയുന്നത്. കാന്‍സര്‍ ബാധിതരില്‍ പകുതി പേരില്‍ മാത്രമാണ് നിശ്ചിത സമയത്തിനുള്ളില്‍ കാന്‍സര്‍ ബാധ കണ്ടെത്താന്‍ കഴിയുന്നത് എന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും മിറ്റ്ചല്‍ പറയുന്നു.

  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions