യു.കെ.വാര്‍ത്തകള്‍

രോഗിയെ സര്‍ജറി ചെയ്യുന്നതിനിടെ സെക്‌സില്‍ ഏര്‍പ്പെട്ട സീനിയര്‍ ഡോക്ടര്‍ പിടിക്കപ്പെട്ടു

ഓപ്പറേഷന്‍ ടേബിളില്‍ രോഗിയെ സര്‍ജറി ചെയ്യുന്നതിനിടെ ജോലിയില്‍ നിന്നും മാറിനിന്ന് നഴ്‌സുമായി സെക്‌സില്‍ ഏര്‍പ്പെട്ട് സീനിയര്‍ ഡോക്ടര്‍. മെഡിക്കല്‍ ട്രിബ്യൂണല്‍ വിചാരണയിലാണ് ഈ കേസ് മുന്നോട്ട് വന്നിരിക്കുന്നത്. ടെയിംസൈഡ് ജനറല്‍ ഹോസ്പിറ്റലിലെ ഓപ്പറേഷന്‍ തീയേറ്ററിലാണ് ഡോക്ടറെയും, നഴ്‌സിനെയും ഇത്തരമൊരു സാഹചര്യത്തില്‍ മറ്റൊരു നഴ്‌സ് കണ്ടെത്തിയത്.

പാകിസ്ഥാന്‍ സ്വദേശിയായ കണ്‍സള്‍ട്ടന്റ് അനസ്‌തെറ്റിസ്റ്റ് 44-കാരന്‍ സുഹൈല്‍ അഞ്ചുമാണ് ഇത്തരമൊരു വിചിത്ര ആരോപണം നേരിടുന്നത്. 2023 സെപ്റ്റംബര്‍ 16-നായിരുന്നു കേസിന് ആസ്പദമായ സംഭവങ്ങള്‍. മൂന്ന് മക്കളുടെ പിതാവായ ഡോ. അഞ്ചിമിന്റെ പ്രവൃത്തി ഓപ്പറേഷന്‍ തീയേറ്ററില്‍ പ്രവേശിച്ച മറ്റൊരു നഴ്‌സ് കാണുകയായിരുന്നു.

ഗോള്‍ ബ്ലാഡര്‍ നീക്കം ചെയ്യാനായി കീഹോള്‍ സര്‍ജറിക്ക് വിധേയനായ രോഗിയെ ടേബിളില്‍ ഉപേക്ഷിച്ചാണ് ഡോ. അഞ്ചും നഴ്‌സിന് അരികിലേക്ക് പോയതെന്ന് മാഞ്ചസ്റ്റര്‍ ട്രിബ്യൂണലില്‍ വ്യക്തമാക്കി.

ഇപ്പോള്‍ ഡോ. അഞ്ചും പാകിസ്ഥാനിലാണ് ജോലി ചെയ്യുന്നത്. എന്നാല്‍ നടന്ന സംഭവത്തില്‍ നാണക്കേടും, പശ്ചാത്താപവും ഉണ്ടെന്ന് ഡോക്ടര്‍ സമ്മതിച്ചു. 'എന്തിനാണ് അത് ചെയ്തതെന്ന് മനസ്സിലാകുന്നില്ല. എന്താണ് ആ സമയത്ത് ചിന്തിച്ചതെന്ന് അറിയില്ല', ഡോ. അഞ്ചും പറയുന്നു.

ആശുപത്രിയിലെ തീയേറ്റര്‍ അഞ്ചില്‍ തീരുമാനിച്ച അഞ്ച് ഓപ്പറേഷനുകളില്‍ അനസ്‌തെറ്റിസ്റ്റായിരുന്നു ഡോ. അഞ്ചുമെന്ന് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കി. ഇതില്‍ മൂന്നാമത്തെ കേസിനിടെയാണ് ഇദ്ദേഹം ഇടവേള എടുത്തത്. എന്നാല്‍ ഇവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് ഇവിടെയുള്ള ഉപകരണം എടുക്കാനെത്തിയ മറ്റൊരു നഴ്‌സിന്റെ കണ്ണില്‍ സംഭവം പെടുകയായിരുന്നു.

  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions