നാട്ടുവാര്‍ത്തകള്‍

വിവാഹ വാര്‍ഷികത്തിന് സ്റ്റാറ്റസ് ഇട്ടില്ല!, ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച യുവതിയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് യുവതി ഭര്‍തൃ വീട്ടില്‍ ജീവനൊടുക്കിയ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മാട്ടുമന്ത ചോളോട് സിഎന്‍പുരം സ്വദേശി 32കാരിയായ മീരയെയാണ് കഴിഞ്ഞ ബുധനാഴ്ച്ച ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മുറിയിലെ മീരയുടെ നോട്ട് ബുക്കിലാണ് കുറിപ്പുണ്ടായിരുന്നത്. ഭര്‍ത്താവ് അനൂപിന് തന്നോടും കുഞ്ഞിനോടും സ്നേഹം കുറഞ്ഞെന്നും പരിഗണന ലഭിക്കുന്നില്ലെന്നും താന്‍ ആഗ്രഹിച്ച ജീവിതം ഇതായിരുന്നില്ലെന്നും മീര കുറിപ്പില്‍ പറയുന്നു. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് സ്റ്റാറ്റസ് ഇട്ടില്ലെന്നും അതിനര്‍ഥം സ്നേഹം കുറഞ്ഞെന്നാണെന്നും കുറിപ്പിലുണ്ട്. എന്നാല്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങളൊന്നും കുറിപ്പിലില്ലാത്തതിനാല്‍ ഇവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.

യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. അനൂപിന്റെയും മീരയുടെയും രണ്ടാം വിവാഹമാണിത്. ഒരു വര്‍ഷം മുന്‍പ് ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. രണ്ടുമാസം മുന്‍പും മീര അനൂപുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് സ്വന്തം വീട്ടിലെത്തിയിരുന്നു.


മീരയെ മുറിയില്‍ അടച്ചിട്ട് ക്രൂരമായി മര്‍ദിച്ചിരുന്നതായി പറഞ്ഞിരുന്നെന്ന് കുടുംബം പറയുന്നു. പിണങ്ങി വീട്ടില്‍ വന്ന് നിന്ന മീരയെ അനുനയിപ്പിച്ച് പ്രശ്നങ്ങള്‍ പരിഹരിച്ച് തിരിച്ചയക്കുകയായിരുന്നെന്നും കുടുംബം മൊഴി നല്‍കി. മരണത്തിന് തലേ ദിവസം സ്വന്തം വീട്ടിലായിരുന്ന മീരയെ രാത്രി 12 മണിയോടെ അനൂപ് എത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. രാവിലെ ആറരയോടെ അയല്‍വാസി ഫോണില്‍ വിളിച്ച് മീര ആശുപത്രിയിലാണെന്ന് ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു.

  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions