യു.കെ.വാര്‍ത്തകള്‍

ദയാവധ ബില്ലിനെ ശക്തിയുക്തം എതിര്‍ത്ത് മുന്‍ പ്രധാനമന്ത്രി തെരേസ മേ

അസിസ്റ്റഡ് ഡൈയിംഗ് ബില്‍ നിയമമാക്കാനുള്ള നീക്കം ' കൊല്ലാന്‍ ലൈസന്‍സ് നല്‍കുന്നത് പോലെയാണെന്ന്' തുറന്നടിച്ച് മുന്‍ പ്രധാനമന്ത്രി തെരേസ മേ. ബില്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ എത്തിയപ്പോഴാണ് മേ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ബില്‍ നിയമമായി മാറിയാല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള വൈകല്യങ്ങള്‍ ബാധിച്ചവര്‍ക്കും, ഗുരുതര രോഗങ്ങള്‍ നേരിടുന്നവര്‍ക്കും, മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും ജീവിതം അവസാനിപ്പിക്കാന്‍ സമ്മര്‍ദം നേരിടേണ്ടി വരുമെന്നതിനാലാണ് താന്‍ ബില്ലിനെ എതിര്‍ക്കുന്നതെന്ന് തെരേസ മേ പറഞ്ഞു.

അസിസ്റ്റഡ് ഡൈയിംഗ് നിയമമാകുന്നതോടെ ചിലരുടെ ജീവിതങ്ങള്‍ മറ്റു ചിലരുടേതിനെ അപേക്ഷിച്ച് വില കുറഞ്ഞതാണെന്ന നില വരുമെന്ന് തെരേസ മേ ചൂണ്ടിക്കാണിക്കുന്നു. തന്റെ ഒരു സുഹൃത്താണ് ഇതിനെ 'കൊല്ലാന്‍ ലൈസന്‍സ് നല്‍കുന്ന ബില്‍' എന്ന് വിശേഷിപ്പിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ മാസത്തിലാണ് ചരിത്രം സൃഷ്ടിച്ച് ഇംഗ്ലണ്ടിലും, വെയില്‍സിലും ഗുരുതര രോഗങ്ങള്‍ ബാധിച്ച മുതിര്‍ന്നവര്‍ക്ക് ജീവിതം അവസാനിപ്പിക്കാന്‍ സഹായം നല്‍കുന്ന ബില്ലിനെ എംപിമാര്‍ അനുകൂലിച്ച് വോട്ട് ചെയ്തത്. ഇപ്പോള്‍ പിയേഴ്‌സ് ബില്‍ വിശദമായി ചര്‍ച്ച ചെയ്യുകയാണ്. ഇവര്‍ക്ക് ഭേദഗതികള്‍ നിര്‍ദ്ദേശിക്കാനും, ബില്‍ തള്ളാനും കഴിയും.

  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions