നാട്ടുവാര്‍ത്തകള്‍

അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാം; നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം; കാട്ടുപന്നി ശല്യം ഒഴിയുമോ?

തിരുവനന്തപുരം: അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. വിഷയം തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും.

കേന്ദ്ര വന്യ ജീവി സംരക്ഷണ നിയമത്തിലാണ് ഭേഗദതി വരുത്തിയത്. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലെ ഭേദഗതി പ്രാബല്യത്തില്‍ വരൂ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മലയോര ജനതയുടെ ആശങ്ക തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാറിന്റെ തിരക്കിട്ട നീക്കം.

ജനവാസ മേഖലയില്‍ ഇറങ്ങുന്ന ആക്രമണകാരികളായ മൃഗങ്ങളെ പെട്ടെന്നുള്ള സാഹചര്യത്തില്‍ വെടിവെച്ചു കൊല്ലാന്‍ വരെ അധികാരം നല്‍കുന്ന രീതിയിലാണ് ബില്ലില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വന്യമൃഗത്തെ വെടിവെച്ചുകൊല്ലാന്‍ തന്നെ ഉത്തരവിടാന്‍ അധികാരമുണ്ടാകും. കാട്ടുപന്നിയുടെ ശല്യം മലയോര മേഖലകളില്‍ വ്യാപകമാണ്.

നിലവിലെ നിയമമനുസരിച്ച് ഒരു വന്യ മൃഗത്തെ വെടിവച്ചുകൊല്ലാന്‍ നിരവധി നടപടിക്രമങ്ങളുണ്ട്. കാട്ടിലേക്ക് തുരത്തുന്നതിനാണ് മുന്‍ഗണന. വെടിവച്ച് കൊല്ലാന്‍ അനുമതി നല്‍കുന്നത് ആറംഗ സംഘമാവും. ആക്രമിച്ച മൃഗത്തെയാണ് കൊലപ്പെടുത്തുന്നതെന്ന് ഉറപ്പാക്കാന്‍ ഫോട്ടോ ആവശ്യമാണ്. കടുവയാണെങ്കില്‍ നരഭോജിയാണെന്ന് വ്യക്തത വേണം. എന്നിങ്ങനെ നിരവധി കടമ്പകളുണ്ട്.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions