നാട്ടുവാര്‍ത്തകള്‍

കാസര്‍ഗോഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ 14 പേര്‍ പീഡിപ്പിച്ചു; രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയില്‍

കാസര്‍ഗോഡ് ചന്തേരയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ 14 പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി. കുട്ടിയെ വലയിലാക്കിയത് ഡേറ്റിങ് ആപ്പ് ഇടപാടിലൂടെയെന്നാണ് സംശയം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പ്രാദേശിക രാഷ്ട്രീയ നേതാക്കളുമടക്കം പ്രതി പട്ടികയിലുണ്ട്. ഗേ ഡേറ്റിംഗ് ആപ്പ് പ്രതികളില്‍ ചിലര്‍ ഉപയോഗിച്ചതായാണ് സൂചന. സംഭവത്തില്‍ വ്യാപകമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. സംഭവത്തില്‍ ആറ് പേര്‍ ചന്തേര പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പലപ്പോഴായി പലയിടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കുട്ടിയുടെ പരാതി. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ ഉള്ള 14 പേരാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ചന്തേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ എട്ട് പ്രതികളില്‍ 6 പേര്‍ കസ്റ്റഡിയിലുണ്ട്. നീലേശ്വരം, ചീമേനി സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു വീതമാണ് പ്രതികള്‍. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്റ്റേഷന്‍ അടിസ്ഥാനത്തിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പൊലീസ് സ്റ്റേഷനിലേക്കും കേസ് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്.

കാസര്‍ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍, പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചവരുടെ പട്ടികയിലുണ്ട്. പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇതില്‍ പലരും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി ചന്തേര സി ഐ കെ പ്രശാന്ത്, വെള്ളരിക്കുണ്ട് സി ഐ കെ പി സതീഷ്, ചീമേനി സിഐ മുകുന്ദന്‍, നീലേശ്വരം സിഐ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. ഗേ ഡേറ്റിംഗ് ആപ്പും പ്രതികളില്‍ ചിലര്‍ ഉപയോഗിച്ചതുവഴി കുട്ടിയുടെ വിവരങ്ങള്‍ കൈമാറിയിരുന്നതായും പൊലീസ് സംശയിക്കുന്നു.

  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions