യു.കെ.വാര്‍ത്തകള്‍

സഹജീവനക്കാരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഇന്ത്യന്‍ ഹൃദ്രോഗവിദഗ്ധന് ആറ് വര്‍ഷം ജയില്‍

കൂടെ ജോലി ചെയ്യുന്ന സഹജീവനക്കാരെ ലൈംഗിക തൃപ്തിക്കുള്ള ആയുധമാക്കി ഉപയോഗിച്ച ഇന്ത്യന്‍ വംശജനായ ഹൃദ്രോഗവിദഗ്ധന് ആറ് വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് കോടതി. വനിതാ സഹജവീനക്കാരെയാണ് എന്‍എച്ച്എസ് ഹാര്‍ട്ട് സര്‍ജനായിരുന്ന ഡോ. അമല്‍ ബോസ് ലൈംഗികമായി ഉപദ്രവിച്ചിരുന്നത്. പട്ടാപ്പകല്‍ കണ്‍മുന്നില്‍ ഒളിച്ച ലൈംഗിക വേട്ടക്കാരനെന്നാണ് ഇയാളെ വിശേഷിപ്പിച്ചത്.

ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലില്‍ സര്‍ജറിയ്ക്കായി ഒരുങ്ങുന്നതിനിടെ സഹായിച്ച് കൊണ്ടിരുന്ന നഴ്‌സിനെ വരെ കയറിപ്പിടിച്ച വ്യക്തിത്വമാണ് 55-കാരനായ അമല്‍ ബോസിന്റേത്. ഫ്രഷ് മാംസം എന്ന് വിശേഷിപ്പിച്ച് മറ്റൊരു ജീവനക്കാരിയുടെ സ്തനങ്ങളിലും ഇയാള്‍ കയറിപ്പിടിച്ചു. ഒടുവില്‍ അനിവാര്യമായ പതനം സംഭവിക്കുകയും ചെയ്തു. നഴ്‌സുമാര്‍ ഉള്‍പ്പെടെ സഹജീവനക്കാര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയതോടെയാണ് സീനിയര്‍ ഡോക്ടറുടെ മുഖം മൂടി വലിച്ചുകീറപ്പെട്ടത്.

ജോലിയില്‍ നിന്നും സസ്‌പെന്‍ഷന്‍ നേരിടുകയും, ഒടുവില്‍ പുറത്താക്കപ്പെടുകയും ചെയ്ത അമല്‍ ബോസ് ജയിലില്‍ പോകുന്നതിന് മുന്‍പ് ഉപജീവനത്തിനായി പാഴ്‌സല്‍ ഡെലിവെറി ചെയ്ത് വരികയായിരുന്നു. അഞ്ച് മക്കളുടെ പിതാവായ ബോസ് മറ്റൊരു ജീവനക്കാരിയുടെ ടോപ്പ് വലിച്ചുതാഴ്ത്തി ശരീരം പ്രദര്‍ശിപ്പിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.

മിഠായി കഴിച്ച് കൊണ്ടിരുന്ന സഹജീവനക്കാരിയോട് പോലും ഇതേക്കുറിച്ച് അശ്ലീലം പറയാന്‍ ബോസിന് മടിയുണ്ടായിരുന്നില്ല. അതേസമയം ലങ്കാഷയര്‍ ഹോസ്പിറ്റലില്‍ നിന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗുരുതര ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ജയിലില്‍ പോകുന്ന ആറാമത്തെ ഹെല്‍ത്ത് പ്രൊഫഷണലാണ് ബോസ്.

ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലില്‍ കാര്‍ഡിയോതൊറാസിക് സര്‍ജറി മേധാവിയായിരുന്നു ബോസ്. ബഹുമാന്യമായ പദവിയില്‍ ഇരുന്ന് കൊണ്ടാണ് ഇയാള്‍ തെമ്മാടിത്തരങ്ങള്‍ കാണിച്ചിരുന്നത്. ഈ പദവി തന്നെ സംരക്ഷിക്കുമെന്ന തോന്നലിലാണ് ബോസ് ഈ സഹജീവനക്കാരെ വേട്ടയാടിയതെന്ന് പ്രസ്റ്റണ്‍ ക്രൗണ്‍ കോടതി ജഡ്ജ് ചൂണ്ടിക്കാണിച്ചു. മുന്നില്‍ കാണുന്ന ആരോടും, എപ്പോള്‍ വേണമെങ്കിലും ലൈംഗിക തൃപ്തിക്കായി ചെയ്യാന്‍ തോന്നുന്നത് ചെയ്യാമെന്ന തോന്നല്‍ നിങ്ങളൊരു ലൈംഗിക വേട്ടക്കാരനായത് കൊണ്ടാണെന്നും ജഡ്ജ് വ്യക്തമാക്കി.

ചെറുപ്പക്കാരികളായ സ്ത്രീകളെ മനഃപൂര്‍വം ലക്ഷ്യമിട്ടാണ് ഡോക്ടര്‍ പെരുമാറിയിരുന്നതെന്ന് പ്രോസിക്യൂട്ടര്‍ ഹ്യൂ എഡ്വേര്‍ഡ്സ് പ്രസ്റ്റണ്‍ ക്രൗണ്‍ കോടതിയില്‍ വ്യക്തമാക്കി. അമല്‍ ബോസിന്റെ ഈ പെരുമാറ്റം അറിയപ്പെടുന്ന കാര്യമാണെന്നും പുതിയ ജീവനക്കാര്‍ക്ക് അദ്ദേഹത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഒരു അതിജീവിത പറഞ്ഞു.

  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions