യു.കെ.വാര്‍ത്തകള്‍

അനധികൃതമായി എത്തി സര്‍ക്കാര്‍ ചെലവില്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ താമസിച്ച യുവാവ് ബലാല്‍സംഗക്കേസില്‍ ജയിലിലായി

ഈജിപ്തില്‍ നിന്നും യുകെയില്‍ അനധികൃതമായി എത്തി, ലണ്ടനിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ സര്‍ക്കാര്‍ ചെലവില്‍ താമസിച്ചു വരവെ ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട അഭയാര്‍ത്ഥിക്ക് ജയില്‍ ശിക്ഷ. കഴിഞ്ഞ വര്‍ഷം ലണ്ടനിലെ ഹൈഡ് പാര്‍ക്കില്‍ നടന്ന സംഭവത്തില്‍ 42കാരനായ അബ്ദുള്‍റഹ്മാന്‍ അഡ്‌നാന്‍ അബൂലെലയ്ക്ക് എട്ടര വര്‍ഷത്തെ തടവാണ് കോടതി വിധിച്ചിരിക്കുന്നത്. ശിക്ഷയ്ക്കു പിന്നാലെ അധികം വൈകാതെ ഇയാളെ നാടുകടത്തിയേക്കും.

സെന്‍ട്രല്‍ ലണ്ടനിലെ നൈറ്റ് ഔട്ട് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരയെ രാത്രി ഒന്‍പതു മണിക്ക് ഇയാള്‍ പാര്‍ക്കിലെ ആളൊഴിഞ്ഞ ഒരു കോണിലേക്ക് ഓരോന്ന് പറഞ്ഞ് കൊണ്ടുപോവുകയും അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇന്നലെ സൗത്ത്വാക്ക് ക്രൗണ്‍ കോടതിയില്‍ വിചാരണയ്ക്കിടെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ബലാത്സംഗത്തിന് ഇരയായ സ്ത്രീ മദ്യലഹരിയില്‍ ആയിരുന്നു എന്നതും, പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു എന്നതും കോടതി പരിഗണിച്ചു.

2023 ഏപ്രിലില്‍ ആയിരുന്നു ഇയാള്‍ അനധികൃതമായി യുകെയില്‍ എത്തിയത്. തന്റെ രാജ്യമായ ഈജിപ്തില്‍ താന്‍ രാഷ്ട്രീയ തടവുകാരനായിരുന്നു എന്നും പീഡനങ്ങള്‍ ഏറ്റിട്ടുണ്ടെന്നും അവകാശപ്പെട്ടായിരുന്നു ഇയാള്‍ അഭയത്തിനായി അപേക്ഷിച്ചത്. ഇയാളുടെ ഭാര്യ ഇപ്പോള്‍ തുര്‍ക്കിയിലാണ് ജീവിക്കുന്നത്.

  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions