നാട്ടുവാര്‍ത്തകള്‍

വനം വകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമം; ഫോറസ്റ്റ് ഓഫിസര്‍ക്ക് സസ്പെന്‍ഷന്‍

വയനാട്: വനം വകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഫോറസ്റ്റ് ഓഫിസര്‍ രതീഷ് കുമാറിന് സസ്പെന്‍ഷന്‍. ഉദ്യോഗസ്ഥയോട് രതീഷ് കുമാര്‍ നടത്തിയ മാപ്പപേക്ഷ അടക്കമുളള ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. പരാതിയില്‍ നിന്ന് പിന്‍മാറാന്‍ രതീഷ് കുമാര്‍ യുവതിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതാണ് ശബ്ദ രേഖയിലുളളത്.

തെറ്റ് പറ്റിപ്പോയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാര്‍ പറയുന്നത് ശബ്ദരേഖയിലുണ്ട്. കേസിനു പോകാതിരുന്നാല്‍ എന്തു ചെയ്യാനും തയാറാണെന്നും രതീഷ് കുമാര്‍ പറയുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥയ്ക്ക് രതീഷ് പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാനും ശ്രമിച്ചിട്ടുണ്ട്. തനിക്കു നേരിട്ട അപമാനത്തിന് ആരു മറുപടി പറയുമെന്ന് പ്രതിയോട് ഉദ്യോഗസ്ഥ തിരിച്ച് ചോദിക്കുന്നുണ്ട്.

സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറായ രതീഷ് കുമാറിനെതിരേ കഴിഞ്ഞ ആഴ്ചയാണ് പരാതി ഉയര്‍ന്നത്. ഫോറസ്റ്റ് ഓഫില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥ തന്നെയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പടിഞ്ഞാറത്തറ പൊലീസ് അന്വേഷണം തുടരുകയാണ്.

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് രതീഷ് കുമാറിനെ സുഗന്ധഗിരിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് സ്ഥലം മാറ്റിയിരുന്നു. വനം വകുപ്പും സംഭവം അന്വേഷിക്കുന്നുണ്ട്.

  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions