സംവിധായകന്‍ ഷാജി കൈലാസിന്റെ പുതിയ ചിത്രമായ 'വരവി'ല്‍ മകന്‍ റുഷിന്‍ സഹസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു.ഷാജി കൈലാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒപ്പം മകന് അദ്ദേഹം ആശംസകള്‍ അറിയിച്ചിട്ടുമുണ്ട്.
'ഞങ്ങളുടെ മകന്‍ റുഷിന്‍ ഞങ്ങളുടെ പുതിയ സിനിമയായ വരവില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോയിന്‍ ചെയ്തു. നിന്റെ പാത ജ്ഞാനത്താല്‍ പ്രകാശിക്കട്ടെ, നിന്റെ ഹൃദയം ധൈര്യത്താല്‍ നിറയട്ടെ, നിന്റെ ആത്മാവ് സത്യസന്ധതയാല്‍ നയിക്കപ്പെടട്ടെ. നിന്റെ പുതിയ യാത്രയില്‍ വലിയ വിജയവും പൂര്‍ത്തീകരണവും കൈവരിക്കട്ടെ', എന്നായിരുന്നു ഷാജി കൈലാസിന്റെ വാക്കുകള്‍.
ജോജു ജോര്‍ജ് നായകനായി എത്തുന്ന സിനിമയാണ് വരവ്. ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബര്‍ ഒമ്പത് ചൊവ്വാഴ്ച്ച മൂന്നാറില്‍ ആരംഭിച്ചു. മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ചിത്രം വലിയ മുതല്‍മുടക്കിലുള്ള ആക്ഷന്‍ ത്രില്ലറാണ്.