യു.കെ.വാര്‍ത്തകള്‍

ക്രോയ്ഡോണില്‍ ഇന്ത്യന്‍ വയോധികന്‍ ബൈക്കിടിച്ച് കൊല്ലപ്പെട്ട സംഭവം; യുവാവിന് 21 മാസം തടവും ഡ്രൈവിംഗ് വിലക്കും

ലണ്ടനിലെ ബ്രോംലിയില്‍ ക്രോയ്ഡോണില്‍ റോഡിലെ കാല്‍നട പാതയില്‍ 86 കാരനായ ഇന്ത്യന്‍ വംശജനായ കുന്‍വര്‍ സിംഗ് അപകടത്തില്‍പ്പെട്ട് ദാരുണമായി മരിച്ച സംഭവത്തില്‍ യുവാവിന് 21 മാസം തടവും ഡ്രൈവിംഗ് വിലക്കും കോടതി വിധിച്ചു.

25 കാരനായ ഡാനിയല്‍ റെഡ്പാത്ത് ഓടിച്ചിരുന്ന അമിത വേഗത്തിലായിരുന്നു 40 മൈല്‍ വേഗ പരിധിയുള്ള സ്ഥലത്ത് 64 മൈല്‍ വേഗത്തിലാണ് ഇയാള്‍ ബൈക്ക് ഓടിച്ചിരുന്നതെന്ന് കോടതി കണ്ടെത്തി. സിംഗ് കാല്‍നടപ്പാതയിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ വേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ശ്രമിച്ചെങ്കിലും അദ്ദേഹം സ്ഥലത്തു വച്ചുതന്നെ മരിച്ചു.

ഓള്‍ഡ് ബെയിലി കോടതി പ്രതിക്ക് 21 മാസം തടവും മൂന്നു വര്‍ഷത്തേക്ക് ഡ്രൈവിങ് വിലക്കും വിധിച്ചു. പ്രതി റോഡിലെ നിയമങ്ങളെ വ്യക്തമായി അവഗണിച്ചുവെന്നും ജഡ്ജി റിച്ചാര്‍ഡ് മാര്‍ക്‌സ് ചൂണ്ടിക്കാട്ടി. സിംഗിന്റെ മക്കളുടെ വികാര ഭരിതമായ പ്രതികരണങ്ങളും കോടതി രേഖപ്പെടുത്തി. പ്രതിക്ക് പ്രൊവിഷണല്‍ ലൈസന്‍സായിരുന്നെങ്കിലും ബൈക്കില്‍ എല്‍ ബോര്‍ഡില്ലായിരുന്നു. ഇന്‍ഡിക്കേറ്ററഉകളും മിററുകളും ഉണ്ടായിരുന്നില്ല. ഹൈവേയ്ക്ക് അനുയോജ്യമല്ലാത്ത പിന്‍ചക്രം ഘടിപ്പിച്ചിരുന്നതായും കണ്ടെത്തി.

ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെ സഹിക്കാനാകാതെ 90 കാരിയായ ഭാര്യയും മരണമടഞ്ഞു. പ്രതി സംഭവത്തില്‍ പശ്ചാത്താപം പ്രകടിപ്പിച്ചുവെങ്കിലും പൊതുസുരക്ഷയെ മുന്‍നിര്‍ത്തി കോടതി കര്‍ശനമായ ശിക്ഷയാണ് വിധിച്ചത്.

  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions