യു.കെ.വാര്‍ത്തകള്‍

മൂന്ന് റഷ്യന്‍ ചാരന്മാരെ എസ്സെക്സില്‍ അറസ്റ്റ് ചെയ്തു

റഷ്യന്‍ ചാരന്മാരെന്ന് സംശയിക്കുന്ന മൂന്ന് പേരെ എസ്സെക്സില്‍ അറസ്റ്റ് ചെയ്തു. 46 ഉം 41 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരും 35 വയസ്സുള്ള ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്. ഗ്രേയ്‌സിലെ രണ്ട് വ്യത്യസ്ത വീടുകളില്‍ നിന്നായി തീവ്രവാദ വിരുദ്ധ സേനയാണ് ഇവരെ വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ ഏത് രാജ്യക്കാരാണെന്നത് മെട്രോപോളിറ്റന്‍ പോലീസ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, യുകെയില്‍ രാജ്യതാത്പര്യത്തിന് വിരുദ്ധമായി, ശത്രു രാജ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരെ കര്‍ശനമായി നേരിടുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സ്ത്രീയും പ്രായം കുറഞ്ഞ പുരുഷനും ഒരിടത്തു നിന്നും അറസ്റ്റിലായപ്പോള്‍, 46 കാരനെ അറസ്റ്റ് ചെയ്തത് മറ്റൊരു വീട്ടില്‍ നിന്നാണ്. പുതിയ ദേശീയ സുരക്ഷാ നിയമത്തിലെ സെക്ഷന്‍ 3 പ്രകാരം, വിദേശ രഹസ്യാന്വേഷണ ഏജന്‍സികളെ സഹായിക്കുന്നു എന്ന സംശയത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചിരിക്കുകയാണ്.

നേരത്തേ റഷ്യയിലെ സ്വകാര്യ സൈന്യമായ വാഗ്‌നാര്‍ ഗ്രൂപ്പിന് വേണ്ടി പ്രവര്‍ത്തിച്ചതിന് രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ വിചാരണ നേരിടുകയാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണോ ഇപ്പോള്‍ അറസ്റ്റ് നടക്കുന്നത് എന്നത് വ്യക്തമല്ല.

  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions