നാട്ടുവാര്‍ത്തകള്‍

ഏറ്റുമാനൂരില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് കാറിലിടിച്ച് മറിഞ്ഞു; നഴ്‌സിന് ദാരുണാന്ത്യം

കോട്ടയം: ഏറ്റുമാനൂര്‍ പുന്നത്തുറയില്‍ നിയന്ത്രണം നഷ്ടമായ 108 ആംബുലന്‍സ് കാറില്‍ ഇടിച്ച് മറിഞ്ഞ് നഴ്‌സിന് ദാരുണാന്ത്യം. കട്ടപ്പന സ്വദേശിയായ മെയില്‍ നഴ്സ് ജിതിനാണ് മരണപ്പെട്ടത്. ഇടുക്കി കാഞ്ചിയാറില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേയ്ക്ക് രോഗിയുമായി എത്തിയ ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ 3 പേര്‍ക്ക് പരുക്കേറ്റു. ആംബുലന്‍സ് ഡ്രൈവര്‍ക്കും, രോഗികളായ ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ ഷിനി, തങ്കമ്മ എന്നിവര്‍ക്കുമാണ് പരുക്കേറ്റത്. നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂര്‍ പാലാ റോഡില്‍ പുന്നത്തുറ കവലയ്ക്ക് സമീപമായിരുന്നു സംഭവം. ആംബുലന്‍സ് നിയന്ത്രണം നഷ്ടമായി റോഡില്‍ നിന്നും തെന്നിമാറി എതിര്‍ ദിശയില്‍ നിന്നും എത്തിയ കാറില്‍ ഇടിച്ച് മറിയുകയായിരുന്നു. കാറിനും സാരമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പരുക്കേറ്റവരുടെ നില ഗുരുതരമല്ല.

  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions