യു.കെ.വാര്‍ത്തകള്‍

12 കാരിയെ ബലാത്സംഗം ചെയ്തതും നിരവധി കുട്ടികളെ ഓണ്‍ലൈന്‍ വഴി ചൂഷണം ചെയ്ത 22 കാരന് 14 വര്‍ഷം തടവുശിക്ഷ


യുകെയില്‍ 12 കാരിയെ ബലാത്സംഗം ചെയ്തും ഡസന്‍ കണക്കിന് കുട്ടികളെ ഓണ്‍ലൈനിലൂടെ ചൂഷണം ചെയ്തതുമായ കുറ്റത്തിന് 22 കാരന് 14 വര്‍ഷം തടവുശിക്ഷ. 22 കാരനായ സ്റ്റുവര്‍ ലാത്തിമിന് 11 മുതല്‍ 13 വരെ പ്രായമുള്ള നൂറുകണക്കിന് പെണ്‍കുട്ടികളില്‍ നിന്ന് അശ്ലീല ദൃശ്യങ്ങള്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തി.

നാലായിരത്തിലേറെ അശ്ലീല ചിത്രങ്ങള്‍ കണ്ടെടുത്തു. പ്രസ്റ്റണ്‍ ക്രൗണ്‍ കോടതിയിലെ വിചാരണയില്‍ ഇയാള്‍ 49 കുറ്റങ്ങള്‍ സമ്മതിച്ചു. കുറഞ്ഞത് 41 പേരാണ് ഇതുവരെ ഇരകളായവര്‍. കുട്ടികളോട് ജോഷ് എന്ന 14 കാരനായിട്ടാണ് ഇയാള്‍ സോഷ്യല്‍മീഡിയയില്‍ ഇടപെട്ടിരുന്നത്. കുട്ടികളെ ഭീഷണിപ്പെടുത്തിയും പണം വാഗ്ദാനം നല്‍കിയും തട്ടിപ്പ് നടത്തി.


അപകടകരനായ കുറ്റവാളിയെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ കുറിച്ച് പറയുന്നത്. കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗം ശ്രദ്ധിക്കണമെന്ന് മാതാപിതാക്കളോട് കോടതി നിര്‍ദ്ദേശിച്ചു.

  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions