യു.കെ.വാര്‍ത്തകള്‍

യുകെ സ്‌കൂളുകളില്‍ മയക്കുമരുന്ന്, മദ്യപാനം, പുകവലി കേസുകള്‍ കുതിച്ചുയരുന്നു; ആശങ്കയില്‍ മാതാപിതാക്കള്‍


യുകെയിലെ സ്‌കൂളുകളില്‍ വലിയൊരു ശതമാനം കുട്ടികള്‍ മയക്കുമരുന്ന്, മദ്യപാനം, പുകവലി കേസുകളില്‍പ്പെടുന്നു. മദ്യം, മയക്കുമരുന്ന്, പുകവലി എന്നിവയുമായി ബന്ധപ്പെട്ട സ്‌കൂള്‍ നിയമങ്ങള്‍ ലംഘിക്കുന്ന 130 കുട്ടികളെയെങ്കിലും ദിവസേന സ്‌കൂളുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്നുവെന്നാണ് കണക്ക്. 2024 ജൂലൈ വരെയുള്ള ഒരു വര്‍ഷത്തിനിടെ കുട്ടികള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 24,554 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 742 വിദ്യാര്‍ത്ഥികളെ പുറത്താക്കുകയും ചെയ്തു.

ക്ലാസുകളില്‍ മദ്യപിച്ചും, മയക്കുമരുന്ന് ഉപയോഗിച്ചും കയറുക, മയക്കുമരുന്ന് ഇടപാട് നടത്തുക, പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍ ദുരുപയോഗം ചെയ്യുക, പതിവായി പുകവലിച്ച് പിടിക്കുക എന്നിവയാണ് കുറ്റകൃത്യങ്ങളില്‍ പെടുന്നത്. ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികളെയും അച്ചടക്കം പഠിപ്പിക്കേണ്ടി വരുന്നുണ്ടെന്നതാണ് ഞെട്ടിക്കുന്ന വിഷയം.

190 അധ്യയന ദിവസങ്ങളാണ് ഒരു വര്‍ഷമുള്ളത്. ഇത് പ്രകാരം 130 കുട്ടികളാണ് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്. നാല് പേരെ ദിവസേന പുറത്താക്കുകയും ചെയ്യുന്നു. 2022 ജൂലൈ മുതലുള്ള 24 മാസങ്ങള്‍ക്കിടെ 8 ശതമാനം വര്‍ദ്ധനവാണ് കണക്കുകളില്‍ രേഖപ്പെടുത്തുന്നത്.

  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions