യു.കെ.വാര്‍ത്തകള്‍

ട്രക്ക് ഓടിക്കവേ ഫോണില്‍ നഗ്ന ചിത്രം കണ്ടു; വാഹനാപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ഡ്രൈവര്‍ക്ക് 10വര്‍ഷം തടവുശിക്ഷ

യുകെയില്‍ ട്രക്ക് ഓടിച്ചു കൊണ്ടിരിക്കെ നഗ്ന ചിത്രം കണ്ടു ഡ്രൈവറുണ്ടാക്കിയ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 43 കാരനായ ഡ്രൈവര്‍ക്ക് പത്തുവര്‍ഷം തടവുശിക്ഷ. 2024 മേയ് 17നാണ് അപകടം നടന്നത്. കാറില്‍ സഞ്ചരിച്ചിരുന്ന 46 കാരനായ ഡാനിയേല്‍ എയ്ട്ചിസണ്‍ ആണ് മരിച്ചത്.

മേഴ്‌സിഡൈസിലെ ബൂട്ടില്‍ സ്വദേശിയായ നെയില്‍ പ്ലാറ്റ് യാത്രക്കിടെ എക്‌സ്, വാട്‌സ്ആപ്, യൂട്യൂബ്, ടിക്ടോക്ക് എന്നിവ തിരഞ്ഞതായി കോടതിയില്‍ സമ്മതിച്ചു. അപകടത്തിന് തൊട്ടുമുമ്പ് എക്‌സ് ഫീഡില്‍ പ്രത്യക്ഷപ്പെട്ട നഗ്ന ചിത്രത്തിലേക്ക് ശ്രദ്ധിക്കവേ ട്രക്ക് നിയന്ത്രണം വിട്ട് കാറില്‍ ഇടിച്ചതെന്ന് കോടതി കണ്ടെത്തി. ഇടിയുടെ ആഘാതത്തില്‍ കാര്‍ തീപിടിച്ച് പൂര്‍ണമായും കത്തി നശിച്ചു.

ഡ്രൈവര്‍ റോഡില്‍ ശ്രദ്ധിക്കുന്നതിന് പകരം സോഷ്യല്‍മീഡിയയില്‍ നോക്കിയെന്നും അപകടം ഒഴിവാക്കാമായിരുന്നുവെന്നും കോടതി വിലയിരുത്തി. ഒരു ജീവന്‍ തന്നെ നഷ്ടമാക്കി ഡ്രൈവറുടെ വിഡ്ഡിത്തമെന്നും കോടതി വിമര്‍ശിച്ചു. ഡ്രൈവര്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു.

  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions