നാട്ടുവാര്‍ത്തകള്‍

35000 അടി ഉയരത്തില്‍ എയര്‍ ഇന്ത്യയുടെ കോക്പിറ്റിലേക്ക് കയറാന്‍ ശ്രമിച്ച് യാത്രക്കാരന്‍, ഹൈജാക്ക് ഭയന്ന് പൈലറ്റ്

യാത്രയ്ക്കിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റിലേക്ക് കയറാന്‍ ശ്രമിച്ച് യാത്രക്കാരന്‍. വിമാനം 35000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കയാണ് അപ്രതീക്ഷിത സുരക്ഷാ പ്രതിസന്ധി ഉണ്ടായത്. പൈലറ്റിന്റെ സമചിത്തതയില്‍ അപകടം ഒഴിവായി. ബെംഗളൂരുവില്‍ നിന്ന് വാരണസിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ തിങ്കളാഴ്ചയാണ് സംഭവം.

കോക്പിറ്റ് മേഖലയില്‍ കയറിയ യാത്രക്കാരന്‍ കോക്പിറ്റിലേക്ക് കൃത്യമായ പാസ്കോഡ് അടിച്ചാണ് കയറാന്‍ ശ്രമിച്ചത്. ഇതോടെ വിമാനം തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണെന്ന് ഭയന്ന പൈലറ്റ് കോക്പിറ്റ് തുറക്കാതിരിക്കുകയായിരുന്നു. എട്ട് പേരാണ് ഈ യാത്രക്കാരനൊപ്പമുണ്ടായിരുന്നത്.

ഐഎക്സ് 1086 എന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവമുണ്ടായത്. ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഒന്‍പത് യാത്രക്കാരെയും സിഐഎസ്എഫിന് കൈമാറി. രാവിലെ എട്ടേകാലോടെ ടേക്ക് ഓഫ് ചെയ്ത വിമാനം 10.21നാണ് വാരണാസിയില്‍ ലാന്‍ഡ് ചെയ്തത്.

  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions