യു.കെ.വാര്‍ത്തകള്‍

പിരിച്ചുവിടുമ്പോള്‍ വന്‍തുക നല്‍കാന്‍ ശേഷിയില്ല; എന്‍എച്ച്എസ് ജോലികള്‍ വെട്ടിക്കുറയ്ക്കാനുള്ള ലേബര്‍ പദ്ധതി അവതാളത്തില്‍

വന്‍തോതില്‍ ജോലികള്‍ വെട്ടിക്കുറച്ച് എന്‍എച്ച്എസിനെ പൂര്‍ണ്ണമായി പുനഃസംഘടിപ്പിക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് നീക്കങ്ങള്‍ അവതാളത്തില്‍. പദ്ധതിയുടെ ഭാഗമായി വന്‍തോതില്‍ എന്‍എച്ച്എസിലെ ജോലികള്‍ വെട്ടിക്കുറയ്ക്കാനായിരുന്നു നീക്കം. എന്നാല്‍ ഇതിനായി വേണ്ടിവരുന്ന 1 ബില്ല്യണ്‍ പൗണ്ടോളം തുക ആര് വഹിക്കുമെന്ന ചോദ്യം ഉയര്‍ന്നതോടെ ജോലികള്‍ വെട്ടിനിരത്തുന്നത് സ്തംഭിച്ചു.

വര്‍ഷത്തിന്റെ അവസാനത്തോടെ ഇംഗ്ലണ്ടിലെ 42 ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് ബോര്‍ഡുകളിലുള്ള 25,000 ജീവനക്കാരില്‍ 12,500 പേരെ കുറയ്ക്കാനായിരുന്നു പദ്ധതി. ഹെല്‍ത്ത് സര്‍വ്വീസിലെ ചെലവ് കുറയ്ക്കല്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമാണ് ഇത്.

എന്നാല്‍ ഇപ്പോള്‍ ജോലിക്കാരെ കുറയ്ക്കാനുള്ള പദ്ധതി നിര്‍ത്തിവെയ്ക്കുന്ന ഐസിബികളുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. ഇതുമായി ബന്ധപ്പെട്ട ചെലവുകള്‍ താങ്ങാന്‍ കഴിയുന്നില്ലെന്നതാണ് കാരണമായി പറയുന്നത്. 'ജോലിക്കാരെ പിരിച്ചുവിടുന്നതിന് വന്‍തുക ബില്ലായി വരുന്നുണ്ട്. ഇത് ഐസിബികളുടെ ശേഷിക്ക് അപ്പുറമാണ്. ബജറ്റുകള്‍ തന്നെ പകുതിയാക്കിയ നിലയിലാണ് സ്ഥിതി. ഇതില്‍ ഗവണ്‍മെന്റ് ഫണ്ട് നല്‍കേണ്ടി വരും', ഐസിബി ജീവനക്കാരെ പ്രതിനിധീകരിക്കുന്ന മാനേജേഴ്‌സ് ഇന്‍ പാര്‍ട്ണര്‍ഷിപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ റെസ്‌ടെല്‍ പറഞ്ഞു.

എന്‍എച്ച്എസ് ഇംഗ്ലണ്ട് വിഷയത്തില്‍ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ചര്‍ച്ച നടത്തുന്നുണ്ട്. ജോലിക്കാരെ പിരിച്ചുവിടുന്നതിന് ആവശ്യമായി വരുന്ന ചെലവ് വഹിക്കാന്‍ ട്രഷറിയില്‍ നിന്നും എമര്‍ജന്‍സി ക്യാഷ് ഇഞ്ചക്ഷന്‍ സാധിക്കുമോയെന്നാണ് പരിശോധിക്കുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ അനിശ്ചിതാവസ്ഥയില്‍ തുടരുന്നതിനാല്‍ പിരിച്ചുവിടലും അനിശ്ചിതാവസ്ഥയിലാണ്.

  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions