യു.കെ.വാര്‍ത്തകള്‍

മലയാളി നഴ്സ് ലെസ്റ്ററില്‍ അന്തരിച്ചു; വിടപറഞ്ഞത് തിരുവല്ല സ്വദേശിനി

യുകെ മലയാളി നഴ്സ് അനീമിയ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ അന്തരിച്ചു. ലെസ്റ്ററിലെ ഒരു സ്വകാര്യ കെയര്‍ ഹോമില്‍ സീനിയര്‍ കെയറര്‍ ആയി ജോലി ചെയ്തിരുന്ന ബ്ലെസി സാംസണ്‍ (48) ആണ് മരിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കുടുംബമായി താമസിച്ചിരുന്ന ബ്ലെസി നാട്ടില്‍ നഴ്സായിരുന്നു.

2023 മാര്‍ച്ചിലാണ് ലെസ്റ്ററില്‍ കെയറര്‍ വിസയില്‍ എത്തുന്നത്. ലെസ്റ്ററില്‍ എത്തിയ ശേഷം ഏകദേശം അഞ്ച് മാസമാണ് സ്ഥിരമായി ജോലിക്ക് പോകാന്‍ കഴിഞ്ഞത്. തുടര്‍ന്ന് അനീമിയ രോഗത്തെ തുടര്‍ന്നുള്ള ചികിത്സകളിലായിരുന്നു.

മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി കുടുംബമായി യുകെയില്‍ എത്തിയ ശേഷം വിധി മറ്റൊന്നായി മാറിയതിന്റെ ദുഃഖത്തിലാണ് ബ്ലെസിയുടെ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും. ഇന്‍ഡോര്‍ മലയാളിയായ സാംസണ്‍ ജോണ്‍ ആണ് ഭര്‍ത്താവ്. അനന്യ (17), ജൊവാന (12) എന്നിവരാണ് മക്കള്‍.

തിരുവല്ല സ്വദേശിനിയായ ബ്ലെസിയുടെ മാതാപിതാക്കള്‍ ഇപ്പോള്‍ നാട്ടിലാണുള്ളത്. തിരുവല്ല പേഴുംപാറ കുടുംബാംഗങ്ങളാണ്. മൃതദേഹം നാട്ടില്‍ എത്തിച്ച് മാതാപിതാക്കള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ അവസരം ഒരുക്കണമെന്നാണ് ഭര്‍ത്താവ് സാംസണിന്റെയും മക്കളുടെയും ആഗ്രഹം. അതിനായി യുകെയിലെ മലയാളി സമൂഹത്തിന്റെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ് കുടുംബാംഗങ്ങള്‍.

ബ്ലെസിയുടെ മൃതദേഹം യുകെയിലെ തുടര്‍നടപടികള്‍ക്ക് ശേഷം നാട്ടില്‍ എത്തിക്കുന്നത്തിനുള്ള ക്രമീകരണങ്ങള്‍ക്ക് മുന്‍കൈ എടുക്കുമെന്ന് ലെസ്റ്റര്‍ കേരള കമ്യൂണിറ്റി പ്രസിഡന്റ്‌ അജീഷ് കൃഷ്ണന്‍, സെക്രട്ടറി സ്മൃതി രാജിവ് എന്നിവര്‍ പറഞ്ഞു. ബ്ലെസിയുടെ കുടുംബത്തെ സഹായിക്കുന്നതിനും മൃതദേഹം നാട്ടില്‍ എത്തിക്കുവാനും ചാരിറ്റി സംഘടനയുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മൃതദേഹം അധികം വൈകാതെ നാട്ടില്‍ എത്തിക്കും. സംസ്കാരം പിന്നീട്.

  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions