നാട്ടുവാര്‍ത്തകള്‍

എന്‍എച്ച്എസില്‍ മെന്റല്‍ ഹെല്‍ത്ത് നഴ്‌സസ് ഒഴിവുകള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷ ക്ഷണിച്ചു

വെയില്‍സിലെ എന്‍എച്ച്എസില്‍ രജിസ്‌ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്‌സസ് (RMNs) തസ്തികയിലേക്കുള്ള ഒഴിവുകള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് നടത്തുന്ന റിക്രൂട്ട്‌മെന്റ് പൂര്‍ണമായും സൗജന്യമായിരിക്കും.

അപേക്ഷകര്‍ ബിഎസ്സി നഴ്‌സിങ് അല്ലെങ്കില്‍ ജിഎന്‍എം യോഗ്യതയുള്ളവരായിരിക്കണം. കൂടാതെ ഐഇഎല്‍ടിഎസ്/ഒഇടി യുകെ സ്‌കോര്‍ കരുതുകയും മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തില്‍ സി.ബി.ടി (CBT) പൂര്‍ത്തിയാക്കിയവരായിരിക്കണം. നിലവില്‍ മാനസികാരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും കുറഞ്ഞത് 12 മാസത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം.

2026 മാര്‍ച്ച് അവസാനം വരെ എല്ലാ രേഖകള്‍ക്കും സാധുതയുണ്ടായിരിക്കണം. അപേക്ഷകള്‍ 2025 ഒക്ടോബര്‍ 5ന് മുമ്പായി uknhs.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. ബയോഡാറ്റ, ഐഇഎല്‍ടിഎസ്/ഒഇടി സ്‌കോര്‍ കാര്‍ഡ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ ഉള്‍പ്പെടുത്തണം.

റിക്രൂട്ട്‌മെന്റ് ഓണ്‍ലൈനായാണ് നടക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഒബ്ജക്റ്റീവ് സ്ട്രക്‌ച്ചേഡ് ക്ലിനിക്കല്‍ എക്‌സാമിനേഷന്‍ (OSCE) വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ബാന്റ് 5 വിഭാഗത്തില്‍ പ്രതിവര്‍ഷം 31,515 ബ്രിട്ടീഷ് പൗണ്ടും (ഏകദേശം 37.76 ലക്ഷം), ഒഎസ്സിഇയ്ക്ക് മുന്‍പ് 27,898 ബ്രിട്ടീഷ് പൗണ്ടും (ഏകദേശം 33.38 ലക്ഷം) ശമ്പളമായി ലഭിക്കും. മറ്റ് ആനുകൂല്യങ്ങളും ലഭ്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. റിക്രൂട്ട്‌മെന്റ് വിഭാഗത്തിലെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), +91-8802 012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്) എന്നിവയിലൂടെയും ബന്ധപ്പെടാവുന്നതാണ്.

  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions