യു.കെ.വാര്‍ത്തകള്‍

ലിബറല്‍ പാര്‍ട്ടി മുന്‍ നേതാവ് സര്‍ മെന്‍സീസ് കാംപ്ബെല്‍ അന്തരിച്ചു

ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി മുന്‍ നേതാവും ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വവുമായ സര്‍ മെന്‍സീസ് കാംപ്ബെല്‍ (84) അന്തരിച്ചു. 'മിംഗ്' എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 2006 മുതല്‍ 2007 വരെ പാര്‍ട്ടിയെ നയിച്ചിരുന്നു . 28 വര്‍ഷം അദ്ദേഹം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നോര്‍ത്ത് ഈസ്റ്റ് ഫൈഫ് മണ്ഡലത്തെ പ്രതിനിധീകരിച്ചു.

രാഷ്ട്രീയത്തിലേയ്ക്ക് കടക്കുന്നതിന് മുമ്പ് കായികരംഗത്തും അദ്ദേഹം തിളങ്ങി. 1964-ലെ ടോക്കിയോ ഒളിമ്പിക്സില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്ത അദ്ദേഹം 1967 മുതല്‍ 1974 വരെ ബ്രിട്ടനിലെ 100 മീറ്റര്‍ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു . 'ദ ഫ്ലയിംഗ് സ്കോട്ട്സ്മാന്‍' എന്നായിരുന്നു ആരാധകര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.

ഇറാഖ് യുദ്ധത്തിനെതിരായ അദ്ദേഹത്തിന്റെ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടു. 2015-ല്‍ അദ്ദേഹം ഹൗസ് ഓഫ് ലോഡ്സിലെ അംഗമായി. കഴിഞ്ഞ വര്‍ഷം ഭാര്യ എല്‍സ്പത്ത് അന്തരിച്ചതിനു ശേഷവും, അവസാന കാലം വരെ രാഷ്ട്രീയത്തില്‍ സജീവമായി തുടര്‍ന്നിരുന്നു.

  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions