യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ 21 കുരുന്നുകളെ ക്രൂരമായി ഉപദ്രവിച്ച നഴ്‌സറി ടീച്ചര്‍ക്ക് 8വര്‍ഷം തടവുശിക്ഷ

ലണ്ടനിലെ രണ്ട് നഴ്‌സറികളിലെ 21 കുരുന്നുകളെ ക്രൂരമായി ഉപദ്രവിച്ച 22 കാരിയായ നഴ്‌സറി ടീച്ചര്‍ക്ക് 8വര്‍ഷം തടവുശിക്ഷ. നഴ്‌സറി സ്‌കൂള്‍ ടീച്ചര്‍ റോക്‌സാന ലെക്കയ്ക്ക് ആണ് എട്ടുവര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടത്.

ടിക്കന്‍ഹാമിലെ മോണ്ടിസോറി റിവര്‍സൈഡ് നഴ്‌സറിയിലായിരുന്നു ആക്രമണം നടന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കുട്ടികളെ പതിവായി ഞെക്കുന്നതും തള്ളുന്നതും പൊലീസ് കണ്ടെത്തി. ദൃശ്യങ്ങള്‍ കണ്ട് വിചാരണക്കിടെ മാതാപിതാക്കളും ജൂറിയംഗങ്ങളും കരഞ്ഞുവെന്നും മാധ്യമങ്ങള്‍ പറയുന്നു.

കുട്ടികളെ വിശ്വസിച്ചേല്‍പ്പിച്ച മാതാപിതാക്കളോട് കടുത്ത ക്രൂരതയാണ് അധ്യാപിക കാണിച്ചത്. സിഡിസ്റ്റിക് എന്നാണ് ജഡ്ജി ഇവരെ വിളിച്ചത്. മനുഷ്യരാശിയ്ക്ക് അപമാനകരമായ പ്രവൃത്തിയെന്നും വിമര്‍ശിച്ചു.
ശക്തമായ തെളിവുകള്‍ പരിഗണിച്ചാണ് അധ്യാപികയ്ക്ക് എട്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത്.


  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions