ഉര്‍വശിയും ജോജുവും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'യുടെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നു. ചെടികള്‍ക്കിടയില്‍ തീഷ്ണമായ ഭാവത്തിലുള്ള ഉര്‍വശിയുടെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.
അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ സഫര്‍ സനല്‍ കഥയെഴുതി സംവിധാനം ചെയ്യുന്നു. സൈക്കോ ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള ഒരു ഇമോഷണല്‍ ഡ്രാമ. ഇന്ന് ദക്ഷിണേന്ത്യന്‍ സിനിമയുടെ മിക്ക ഭാഷകളിലും സജീവമായ ഐശ്വര്യാ ലഷ്മി ഏറെ ഇടവേളക്കുശേഷമാണ് ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്.
ജോജു ജോര്‍ജ്, : രമേഷ് ഗിരിജ, സഫര്‍ സനല്‍, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.