യു.കെ.വാര്‍ത്തകള്‍

മുഖം നഷ്ടപ്പെട്ട് കീര്‍ സ്റ്റാര്‍മര്‍ ലേബര്‍ കോണ്‍ഫറന്‍സ് വേദിയിലേക്ക്; പകുതിയിലേറെ അംഗങ്ങള്‍ കൈയൊഴിഞ്ഞു

പാര്‍ട്ടിയിലും സര്‍ക്കാരിലും തിരിച്ചടി നേരിടുന്ന കീര്‍ സ്റ്റാര്‍മറിന്റെ പ്രധാനമന്ത്രി കസേരയും തുലാസില്‍. ലേബര്‍ പാര്‍ട്ടിയുടെ കോണ്‍ഫറന്‍സ് ആരംഭിക്കവെ പാര്‍ട്ടിയിലെ നിയന്ത്രണം കീര്‍ സ്റ്റാര്‍മറിനു നഷ്ടപ്പെട്ടിരിക്കുകയാണ് പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാവായി സ്റ്റാര്‍മര്‍ തുടരേണ്ടതില്ലെന്നാണ് പകുതിയിലേറെ അംഗങ്ങള്‍ ഇപ്പോള്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

ലേബര്‍ ലിസ്റ്റിനായി സര്‍വ്വെഷന്‍ നടത്തിയ സര്‍വ്വെയിലാണ് 53% പാര്‍ട്ടി അംഗങ്ങള്‍ സ്റ്റാര്‍മര്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ നേതൃസ്ഥാനത്ത് തുടരേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കിയത്. 31 ശതമാനം പേര്‍ മാത്രമാണ് അദ്ദേഹത്തെ ഈ സ്ഥാനത്ത് തുണക്കുന്നത്.

ലിവര്‍പൂളില്‍ പാര്‍ട്ടി കോണ്‍ഫറന്‍സ് നടക്കുമ്പോള്‍ സ്റ്റാര്‍മര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളിയുടെ ആഴം ഇതില്‍ നിന്നും വ്യക്തമാണ്.

ലേബര്‍ നേതാവായി മാറാന്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒപ്പം പല എംപിമാരും തന്നോട് ഈ ആവശ്യം ഉന്നയിച്ചതായി ബേണ്‍ഹാം തന്നെ വെളിപ്പെടുത്തി.

പ്രധാനമന്ത്രി പദത്തില്‍ സ്റ്റാര്‍മര്‍ക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലത്ത് നില്‍ക്കാന്‍ സമയമില്ലാത്ത അവസ്ഥയാണ്. ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ മുതല്‍ യുഎസ് അംബാസിഡര്‍ പീറ്റര്‍ മണ്ടേല്‍സണ്‍ ഉള്‍പ്പെടെ പല അടുപ്പക്കാരും സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു.

അതേസമയം, മറ്റൊരു സര്‍വ്വെയില്‍ റിഫോം നേതാവ് നിഗല്‍ ഫരാഗിന് മുന്നില്‍ നം.10ലേക്കുള്ള പാത വ്യക്തമായി തുറന്നുകഴിഞ്ഞെന്നും വ്യക്തമായിട്ടുണ്ട്. മോര്‍ ഇന്‍ കോമണ്‍ റിസേര്‍ച്ച് നിഗല്‍ ഫരാഗിന്റെ പാര്‍ട്ടി 373 സീറ്റുകള്‍ തൂത്തുവാരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. ഇപ്പോള്‍ 400ന് അടുത്ത് സീറ്റുകളുള്ള ലേബര്‍ കേവലം 90 എംപിമാരിലേക്ക് ഒതുങ്ങുമെന്നും സൂചിപ്പിക്കുന്നു.

  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions